Kerala

യുഎപിഎ അറസ്റ്റ്: അലനും താഹയും മൂന്ന് ദിവസം പോലിസ് കസ്റ്റഡിയില്‍

അലന്റെയും താഹയുടെയും മവോവാദി ബന്ധത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും വിശദമായി ചോദ്യം ചെയ്യാനും കസ്റ്റിഡിയില്‍ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം.

യുഎപിഎ അറസ്റ്റ്: അലനും താഹയും മൂന്ന് ദിവസം പോലിസ് കസ്റ്റഡിയില്‍
X

കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍, താഹ എന്നിവരുടെ പോലിസ് കസ്റ്റഡി തുടരും. ഇവരെ മൂന്ന് ദിവസത്തേക്ക് കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു. കോഴിക്കോട് പ്രിന്‍സിപ്പല്‍ ആന്റ് സെഷന്‍സ് കോടതിയാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്.

അലന്റെയും താഹയുടെയും മവോവാദി ബന്ധത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും വിശദമായി ചോദ്യം ചെയ്യാനും കസ്റ്റിഡിയില്‍ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. നേരത്തെ അലനും താഹയും നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു. കേസ് ഡയറി ഹാജരാക്കാന്‍ അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ച ശേഷമാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചത്.

വീടുകളില്‍ നിന്ന് പോലിസ് പിടിച്ചെടുത്തെന്ന് പറയുന്ന ലഘുലേഖയും പുസ്തകങ്ങളും യുഎപിഎ നിയമം ചുമത്തി ജയിലില്‍ അടക്കാന്‍ മാത്രം ഗൗരവമുള്ളതല്ലെന്നും ജാമ്യം അനുവദിക്കണം എന്നുമാണ് ഇരുവരും ഹൈക്കോടിതയില്‍ നല്‍കി ഹരജിയില്‍ ആവശ്യപ്പെടുന്നത്.

Next Story

RELATED STORIES

Share it