തിരുവനന്തപുരത്ത് രണ്ട് വനിതാ തടവുകാർ ജയിൽ ചാടി

സന്ധ്യ, ശിൽപ്പ എന്നീ പ്രതികളാണ് രക്ഷപ്പെട്ടത്.

തിരുവനന്തപുരത്ത് രണ്ട് വനിതാ തടവുകാർ ജയിൽ ചാടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് വനിതാ തടവുകാർ ജയിൽ ചാടി. അട്ടക്കുളങ്ങര വനിതാ ജയിലിൽ തടവിലായിരുന്ന സന്ധ്യ, ശിൽപ്പ എന്നീ പ്രതികളാണ് രക്ഷപ്പെട്ടത്. ഇന്ന് വൈകീട്ട് നാലോടെയാണ് സംഭവം പുറത്തറിയുന്നത്.

തിരുവനന്തപുരം ജില്ലയിലെ പള്ളിക്കല്‍, നഗരൂര്‍ പോലിസ് സ്‌റ്റേഷനുകളിലെ റിമാന്‍റ് പ്രതികളാണ് ഇവര്‍. സന്ധ്യ മോഷണകേസിലും ശിൽപ വഞ്ചനാകേസിലും പ്രതികളാണ്. ഇവര്‍ ജയില്‍ പരിസത്ത് എവിടെയെങ്കിലും ഒളിച്ചിരിപ്പുണ്ടോ എന്ന സംശയവും ഉദ്യോഗസ്ഥര്‍ക്കുണ്ട്. പ്രവേശന കവാടം വഴിയൊ മറ്റേതെങ്കിലും വഴിയൊ രക്ഷപ്പെട്ടതിന്റെ അടയാളങ്ങളും കണ്ടെത്താന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല.

പുറത്തുപോയിട്ടുണ്ടെങ്കില്‍ എത്രയും വേഗം ഇവരെ കണ്ടെത്തുന്നതിനായി വിവിധ പോലിസ് സ്റ്റേഷനുകളിലേക്ക് ഇവരുടെ ഫോട്ടോ സഹിതം കൈമാറിയിട്ടുണ്ട്. വിവരം അറിഞ്ഞയുടന്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സിസിടിവി കാമറകൾ പരിശോധിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

RELATED STORIES

Share it
Top