കൊച്ചിയില്‍ ആനക്കൊമ്പുമായി അഞ്ചു പേര്‍ പിടിയില്‍

റോഷന്‍ രാംകുമാര്‍(29), എറണാകുളം എരൂര്‍ സ്വദേശിഷെബിന്‍ ശശി(28)ഇരിങ്ങാലക്കുട സ്വദേശി ടി എം മിഥുന്‍(26), പറവൂര്‍ സ്വദേശി ടി എ സനോജ്(30) പറവൂര്‍ ചേന്ദമംഗലം സ്വദേശി കെ ആര്‍ ഷെമീര്‍(36) എന്നിവരാണ് പിടിയിലായത്.രണ്ട് ആനക്കൊമ്പുകള്‍,നോട്ടെണ്ണു മെഷീന്‍, കത്തികള്‍ എന്നിവയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷനിലെ ജാസ്മിന്‍ ടവറിലെ റോഷന്‍ രാംകുമാറിന്റെ അപാര്‍ടുമെന്റില്‍ നിന്നാണ് ആനക്കൊമ്പ് പിടിച്ചത്.പെരുമ്പാവൂര്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ്് റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിലുളള സംഘമാണ് ആനക്കൊമ്പുകള്‍ പിടിച്ചത്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തു വരികയാണ്

കൊച്ചിയില്‍ ആനക്കൊമ്പുമായി അഞ്ചു പേര്‍ പിടിയില്‍
കൊച്ചി: അനധികൃതമായി വില്‍ക്കാന്‍ ശ്രമിച്ച ആനക്കൊമ്പുകളുമായി അഞ്ചു പേര്‍ കൊച്ചിയില്‍ പിടിയില്‍.റോഷന്‍ രാംകുമാര്‍(29), എറണാകുളം എരൂര്‍ സ്വദേശിഷെബിന്‍ ശശി(28)ഇരിങ്ങാലക്കുട സ്വദേശി ടി എം മിഥുന്‍(26), പറവൂര്‍ സ്വദേശി ടി എ സനോജ്(30) പറവൂര്‍ ചേന്ദമംഗലം സ്വദേശി കെ ആര്‍ ഷെമീര്‍(36) എന്നിവരാണ് പിടിയിലായത്.രണ്ട് ആനക്കൊമ്പുകള്‍,നോട്ടെണ്ണു മെഷീന്‍, കത്തികള്‍ എന്നിവയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷനിലെ ജാസ്മിന്‍ ടവറിലെ റോഷന്‍ രാംകുമാറിന്റെ അപാര്‍ടുമെന്റില്‍ നിന്നാണ് ആനക്കൊമ്പ് പിടിച്ചത്.റോഷന്‍ രാംകുമാറിന്റെ കൈയിലായിരുന്നു ആനക്കൊമ്പുകള്‍ ഉണ്ടായിരുന്നത്. ഇവ വാങ്ങുന്നതിനാണ് മിഥുന്‍, സനോജ്, ഷെമീര്‍ എന്നിവര്‍ എത്തിയത്.ഷെബിന്‍ റോഷനൊപ്പം ഫ്‌ളാറ്റിലുണ്ടായിരുന്ന ആളാണ്.ഫോറസ്റ്റ് വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ്് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസറുടെ നിര്‍ദേശാനുസരണം പെരുമ്പാവൂര്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ്് റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിലുളള സംഘമാണ് ആനക്കൊമ്പുകള്‍ പിടിച്ചത്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.

RELATED STORIES

Share it
Top