മോഹന്‍ലാലിനെതിരെയുള്ള ആനക്കൊമ്പു കേസ്: പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹരജി

അനുമതിയില്ലാതെ ആനക്കൊമ്പു ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള 13 വസ്തുക്കളെ സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നൃത്തുന്നതിന് നിര്‍ദ്ദേശിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആനക്കൊമ്പിന്റെയും അവ ഉപയോഗിച്ചു നിര്‍മ്മിച്ചിട്ടുള്ള വസ്തുക്കളുടെയും ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകളെക്കുറിച്ച് അന്വേഷണം അനിവര്യമാണെന്നു ഹരജിയില്‍ പറയുന്നു

മോഹന്‍ലാലിനെതിരെയുള്ള ആനക്കൊമ്പു കേസ്: പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹരജി

കൊച്ചി: ചലച്ചിത്രതാരം മോഹന്‍ലാലിനെതിരെയുള്ള ആനക്കൊമ്പ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹരജി.വനം വകുപ്പില്‍ നിന്നു വിരമിച്ച ഉദ്യോഗസ്ഥനായ പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി ജയിംസ് ആണ് ഹരജി സമര്‍പ്പിച്ചത്. അനുമതിയില്ലാതെ ആനക്കൊമ്പു ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള 13 വസ്തുക്കളെ സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നൃത്തുന്നതിന് നിര്‍ദ്ദേശിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആനക്കൊമ്പിന്റെയും അവ ഉപയോഗിച്ചു നിര്‍മ്മിച്ചിട്ടുള്ള വസ്തുക്കളുടെയും ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകളെക്കുറിച്ച് അന്വേഷണം അനിവര്യമാണെന്നു ഹരജിയില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തിങ്കളാഴ്ച കേസ് പരിഗണിക്കും.

RELATED STORIES

Share it
Top