Kerala

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ കടത്ത്: പലതവണ 50 കിലോ ഗ്രാം സ്വര്‍ണം കടത്തിയെന്ന് പ്രതി സെറീനയുടെ മൊഴി

അഭിഭാഷകനായ ബിജുവാണ് തന്നെ മറ്റ് പ്രതികള്‍ക്ക് പരിചയപ്പെടുത്തിയതെന്നും മൊഴിയില്‍ പറയുന്നു. ബിജുവിന്റെ ഭാര്യ വിനീതയും സ്വര്‍ണവും വിദേശ കറന്‍സിയും കടത്തിയിരുന്നതായും മൊഴിയില്‍ പറയുന്നു.തിരുവന്തപുരം വിമാനത്താവളം വഴി ബിജുവിന്റെ ഭാര്യയും സ്വര്‍ണം കടത്തിയെന്നും സെറീന മൊഴിയില്‍ വ്യക്തമാക്കി. പലതവണ താന്‍ സ്വര്‍ണം കടത്തിയിട്ടുണ്ട്. അതിന് പ്രതിഫലവും കിട്ടിയിട്ടുണ്ട്. അഭിഭാഷകനായ ബിജു തന്റെ നാട്ടുകാരാനാണ്.2018 നവംബറിലാണ് ബിജുവിനെ പരിചയപ്പെട്ടത്

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ കടത്ത്: പലതവണ 50 കിലോ ഗ്രാം സ്വര്‍ണം കടത്തിയെന്ന് പ്രതി സെറീനയുടെ മൊഴി
X

കൊച്ചി: വിമാനത്താവളം വഴി പലതവണയായി താന്‍ 50 കിലോ ഗ്രാം സ്വര്‍ണം കടത്തിയിട്ടുണ്ട് തിരുവനന്തപരും വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയായ സെറീനയുടെ മൊഴി. അഭിഭാഷകനായ ബിജുവാണ് തന്നെ മറ്റ് പ്രതികള്‍ക്ക് പരിചയപ്പെടുത്തിയതെന്നും മൊഴിയില്‍ പറയുന്നു. ബിജുവിന്റെ ഭാര്യ വിനീതയും സ്വര്‍ണവും വിദേശ കറന്‍സിയും കടത്തിയിരുന്നതായും മൊഴിയില്‍ പറയുന്നു.തിരുവന്തപുരം വിമാനത്താവളം വഴി ബിജുവിന്റെ ഭാര്യയും സ്വര്‍ണം കടത്തിയെന്നും സെറീന മൊഴിയില്‍ വ്യക്തമാക്കി. പലതവണ താന്‍ സ്വര്‍ണം കടത്തിയിട്ടുണ്ട്. അതിന് പ്രതിഫലവും കിട്ടിയിട്ടുണ്ട്. അഭിഭാഷകനായ ബിജു തന്റെ നാട്ടുകാരാനാണ്.2018 നവംബറിലാണ് ബിജുവിനെ പരിചയപ്പെട്ടത്. ബിജുവാണ് ജിത്തുവിനെ പരിചയപ്പെടുത്തിയത്.

ദുബയില്‍ നിന്നും ജിത്തു തന്റെ കൈവശം 24 കിലോ സ്വര്‍ണം നല്‍കി. അതേ അളവില്‍ സ്വര്‍ണം സുനില്‍കുമാറെന്ന തിരുവന്തപുരം സ്വദേശിയെയും ഏല്‍പ്പിച്ചു. താന്‍ ഡ്യൂട്ടി അടച്ചാണ് ആ സ്വര്‍ണം കൊണ്ടുവന്നത് . സുനില്‍കുമാറിന്റെ കൈവശമുണ്ടായിരുന്ന സ്വര്‍ണം പിടിക്കപ്പെട്ടാല്‍ സഹായിക്കാനാണ് തനിക്ക് നിര്‍ദേശം നല്‍കിയിരുന്നത്. ബിജുവും ഭാര്യയും വിദേശത്ത് വരാറുണ്ടായിരുന്നു. ഇവര്‍ സ്വര്‍ണവും പണവും കടത്തിയിട്ടുണ്ടന്നും മൊഴിയില്‍ പറയുന്നു.20 കിലോഗ്രാം സ്വര്‍ണം ബിജുവിന്റെ ഭാര്യ വിനീത കടത്തിയിട്ടുണ്ട്. കള്ളക്കടത്ത് വാഹകാരായ നിരവധി പേരെ ബിജുവിനൊപ്പം താന്‍ കണ്ടിട്ടുണ്ടന്നും സറീനയുടെ മൊഴിയിലുണ്ട്. കേസില്‍ അറസ്റ്റിലായ അഡ്വ. ബിജുവിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു. കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനു വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഡി ആര്‍ ഐ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഇയാളെ തിങ്കളാഴ്ച ഹാജരാക്കാന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള പ്രത്യേക കോടതി മജിസ്‌ട്രേറ്റ് പ്രിയ ചന്ദ് ഉത്തരവിട്ടത്. ബിജുവിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി

Next Story

RELATED STORIES

Share it