Kerala

ജീവനക്കാരെ പിന്തുണച്ച് കാനം രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ബസുകള്‍ ആകാശത്ത് പാര്‍ക്കു ചെയ്യാന്‍ കഴിയുമോയെന്ന് കാനം രാജേന്ദ്രന്‍

നടുറോഡില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഇട്ട് പ്രതിഷേധിച്ചത് അംഗീകരിക്കാന്‍ കഴിയുമോയെന്ന മാധ്യമ ്പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് പിന്നെ ആകാശത്ത് കൊണ്ടുപോയി ഇടാന്‍ പറ്റുമോയെന്ന കാനം രാജേന്ദ്രന്റെ മറുചോദ്യം.വണ്ടി എവിടെയെങ്കിലും പാര്‍ക്കു ചെയ്യണ്ടേയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുണ്ടായ പ്രശ്‌നത്തിനോട് പോലിസ് സ്വീകരിച്ച സമീപനമെന്തായിരുന്നു.ഒരു പ്രശ്‌നമുണ്ടായാല്‍ അത് ഒത്തു തീര്‍ക്കുകയും പരിഹാരം കാണാനുമുള്ള നടപടി വേണം. സര്‍ക്കാരിന്റെ രണ്ടു ഡിപാര്‍ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയാണ് ജനങ്ങള്‍ക്ക് ഇത്രയേറെ ദുരിതമുണ്ടാക്കിയ സാഹചര്യം സൃഷ്ടിച്ചത്

ജീവനക്കാരെ പിന്തുണച്ച് കാനം രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ബസുകള്‍ ആകാശത്ത് പാര്‍ക്കു ചെയ്യാന്‍ കഴിയുമോയെന്ന് കാനം രാജേന്ദ്രന്‍
X

കൊച്ചി: തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തില്‍ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരെ പിന്തുണച്ച് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.കെഎസ്ആര്‍ടിസിബസ് ആകാശത്ത് കൊണ്ടുപോയി പാര്‍ക്കു ചെയ്യാന്‍ പറ്റുമോയെന്ന് കാനം രാജേന്ദ്രന്‍ ചോദിച്ചു.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപി പറയുകയായിരുന്നു അദ്ദേഹം. നടുറോഡില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഇട്ട് പ്രതിഷേധിച്ചത് അംഗീകരിക്കാന്‍ കഴിയുമോയെന്ന ചോദ്യത്തിനാണ് പിന്നെ ആകാശത്ത് കൊണ്ടുപോയി ഇടാന്‍ പറ്റുമോയെന്ന കാനം രാജേന്ദ്രന്റെ മറു ചോദ്യം.വണ്ടി എവിടെയെങ്കിലും പാര്‍ക്കു ചെയ്യണ്ടേയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുണ്ടായ പ്രശ്‌നത്തിനോട് പോലിസ് സ്വീകരിച്ച സമീപനമെന്തായിരുന്നു.ഒരു പ്രശ്‌നമുണ്ടായാല്‍ അത് ഒത്തു തീര്‍ക്കുകയും പരിഹാരം കാണാനുമുള്ള നടപടി വേണം. സര്‍ക്കാരിന്റെ രണ്ടു ഡിപാര്‍ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയാണ് ജനങ്ങള്‍ക്ക് ഇത്രയേറെ ദുരിതമുണ്ടാക്കിയ സാഹചര്യം സൃഷ്ടിച്ചത്.സംഭവത്തിനു പിന്നിലെ കാര്യങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായി അന്വേഷണം നടത്തി ആരാണ് ഉത്തരാവാദികള്‍ എന്ന് കണ്ടെത്തി അവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണം. ഏകപക്ഷീയമായ നടപടി പാടില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.തിരുവനന്തപരും എന്നല്ല ഒരിടത്തം ഇത്തരത്തിലുള്ള മിന്നല്‍ പണിമുടക്ക് പാടില്ല.

ഒരു യൂനിയനും ഒദ്യോഗികമായി സമരവും മിന്നല്‍ പണിമുടക്കും പ്രഖ്യാപിച്ചിരുന്നില്ല.പക്ഷേ അതുണ്ടാകാനുള്ള സാഹചര്യം എങ്ങനെയുണ്ടായി എന്ന് ആലോചിക്കുകയാണ് ആദ്യം വേണ്ടതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.ഇന്നലെ രാവിലെ ഒമ്പതര മണിക്കാണ് കെഎസ്ആര്‍ടിസി ജീവനക്കാരെ പോലിസ് അറസ്റ്റു ചെയ്തത്.11.30 നാണ് പണിമുടക്ക് നടന്നത്.9.30 മുതല്‍ 11.30 വരെയുള്ള രണ്ടു മണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം നടത്താമായിരുന്നു.ഡ്യൂട്ടിയിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരെയാണ് അറസ്റ്റു ചെയ്തത്.അവര്‍ക്ക് പോലിസ് സ്‌റ്റേഷനില്‍ നിന്നും ജാമ്യം കൊടുക്കാവുന്ന വകുപ്പുകള്‍ ഉപയോഗിക്കണമെന്നു പറഞ്ഞപ്പോള്‍ ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചേര്‍ത്താണ് അവരെ അറസ്റ്റു ചെയ്തത്.അതിലാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it