Kerala

സ്വര്‍ണക്കടത്ത്: ഏതന്വേഷണവുമായും സ്വപ്‌ന സുരേഷ് സഹകരിക്കാന്‍ തയാറാണെന്ന് അഭിഭാഷകന്‍

കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.നിയമപരമായി അവര്‍ക്ക് കീഴടങ്ങാന്‍ സ്വാതന്ത്ര്യമുണ്ട്. കേസ് പരിഗണിക്കുമ്പോള്‍ തന്നെ കീഴടങ്ങുന്നതിന് നിയമ തടസമൊന്നമില്ല.അതിനെക്കുറിച്ച് സാഹചര്യം വരുമ്പോള്‍ ആലോചിക്കും.ഇപ്പോള്‍ കേസ് പരിഗണിക്കുന്നത് കോടതി 14 ലേക്ക് വെച്ചിരിക്കുകയാണെന്നും രാജേഷ് പറഞ്ഞു

സ്വര്‍ണക്കടത്ത്: ഏതന്വേഷണവുമായും സ്വപ്‌ന സുരേഷ് സഹകരിക്കാന്‍ തയാറാണെന്ന് അഭിഭാഷകന്‍
X

കൊച്ചി: ദുബായില്‍ നിന്നും ഡിപ്ലോമാറ്റിക് ബാഗുവഴി സ്വര്‍ണം കടത്തിയെന്ന കേസിലെ ഏതന്വേഷണവുമായും സ്വപ്‌ന സുരേഷ് സഹകരിക്കാന്‍ തയാറാണെന്ന് കേസില്‍ ഒളിവില്‍ കഴിയുന്ന സ്വപ്‌ന സുരേഷിന്റെ അഭിഭാഷന്‍ രാജേഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഏതന്വേഷണവുമായും സഹകരിക്കാന്‍ സ്വപ്‌ന തയാറാണ്.കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.കീഴടങ്ങുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കേണ്ട കാര്യമില്ല.നിയമപരമായി കീഴടങ്ങാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. കേസ് പരിഗണിക്കുമ്പോള്‍ തന്നെ കീഴടങ്ങുന്നതിന് നിയമ തടസമൊന്നമില്ല.അതിനെക്കുറിച്ച് സാഹചര്യം വരുമ്പോള്‍ ആലോചിക്കും.ഇപ്പോള്‍ കേസ് പരിഗണിക്കുന്നത് കോടതി 14 ലേക്ക് വെച്ചിരിക്കുകയാണെന്നും രാജേഷ് പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ ഐ എ സമര്‍പ്പിച്ച മുഴുവന്‍ സ്റ്റേറ്റുമെന്റുകളുടെയും പകര്‍പ്പുകള്‍ സ്വപ്‌ന സുരേഷിന്റെ അഭിഭാഷകനായ തനിക്ക് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും അഡ്വ. രാജേഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിച്ചില്ല.കേസ് ഇന്ന് പരിഗണനയ്ക്ക് വന്നപ്പോള്‍ തന്നെ എന്‍ ഐ എ സമര്‍പ്പിച്ച സ്റ്റേറ്റുമെന്റുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കണമെന്ന കാര്യം താന്‍ ആവശ്യപ്പെട്ടു.തുടര്‍ന്ന് കേസ് അടുത്ത ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റുകയായിരുന്നു.എന്‍ ഐ എയുടെ പക്കല്‍ നിന്നും അവര്‍ സമര്‍പ്പിച്ച സ്റ്റേറ്റുമെന്റുകളുടെ പകര്‍പ്പുകള്‍ ലഭിച്ചാല്‍ മാത്രമെ സ്വപ്‌ന സുരേഷിനെതിരെ അവര്‍ ഉന്നയിച്ചിരിക്കുന്ന വിവരങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാകുകയുള്ളു.ഇത് പരിശോധിച്ച ശേഷം സ്വപ്്‌ന ഉയര്‍ത്തുന്ന വാദങ്ങളും കോടതി പരിഗണിക്കുമെന്നാണ് വിശ്വസിക്കുന്നത്.സ്വപ്‌ന സുരേഷ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് നല്‍കിയ ശബ്ദ സന്ദേശം തന്റെ നിയമോപദേശത്തിന്റെ ഭാഗമായിട്ടുള്ളതല്ല. അത് അവരുടെ സ്വാകാര്യ കാര്യമണ്.അതിനെക്കുറിച്ച് തനിക്ക് ഒന്നും പറയാന്‍ കഴിയില്ലെന്നും ചോദ്യത്തിന് മറുപടിയായി അഡ്വ. രാജേഷ് പറഞ്ഞു.

Next Story

RELATED STORIES

Share it