Kerala

സ്വര്‍ണകടത്ത്: കേസ് സിബി ഐ ഏറ്റെടുത്തേക്കുമെന്ന് സൂചന;സിബി ഐ സംഘം കസ്റ്റംസ് ഓഫിസില്‍ എത്തി

കേസ് സിബി ഐ അന്വേഷിക്കണമെന്നാവശ്യം വിവിധ രാഷ്ട്രീയ പാര്‍ടികള്‍ അടക്കം ഉയര്‍ത്തുന്നുണ്ട്്. ഈ സാഹചര്യത്തില്‍ സിബി ഐ അേന്വഷണത്തിന്റെ സാധ്യത ആരായുന്നതിന്റെ ഭാഗമായിട്ടാണ് സംഘം കൊച്ചിയിലെ കസ്റ്റംസ് പ്രവന്റീവ് ഓഫിസില്‍ എത്തിയിരിക്കുന്നത്. രാവിലെ എത്തിയ സംഘം കസ്റ്റംസ് ഉദ്യോഗസ്ഥരുമായി കേസിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തുവരികയാണ്.സ്വര്‍ണകടത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ സഹായം ലഭിച്ചിട്ടുണ്ടോയെന്നതടക്കമുള്ള വിഷയമാണ് സിബി ഐ പരിശോധിക്കുന്നത്

സ്വര്‍ണകടത്ത്: കേസ് സിബി ഐ ഏറ്റെടുത്തേക്കുമെന്ന് സൂചന;സിബി ഐ സംഘം കസ്റ്റംസ് ഓഫിസില്‍ എത്തി
X

കൊച്ചി: ദുബായില്‍ നിന്നും ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്തിയ കേസിന്റെ വിവരങ്ങള്‍ തേടി സിബി ഐ സംഘം കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് എത്തി. കേസ് സിബി ഐ അന്വേഷിക്കണമെന്നാവശ്യം വിവിധ രാഷ്ട്രീയ പാര്‍ടികള്‍ അടക്കം ഉയര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ സിബി ഐ അേന്വഷണത്തിന്റെ സാധ്യത ആരായുന്നതിന്റെ ഭാഗമായിട്ടാണ് സംഘം കൊച്ചിയിലെ കസ്റ്റംസ് പ്രവന്റീവ് ഓഫിസില്‍ എത്തിയിരിക്കുന്നത്. രാവിലെ എത്തിയ സംഘം കസ്റ്റംസ് ഉദ്യോഗസ്ഥരുമായി കേസിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തുവരികയാണ്.സ്വര്‍ണകടത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ സഹായം ലഭിച്ചിട്ടുണ്ടോയെന്നതടക്കമുള്ള വിഷയമാണ് സിബി ഐ പരിശോധിക്കുന്നത്.

ഇതുവരെ കസ്റ്റംസ് കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങള്‍ പരിശോധിച്ച ശേഷം സിബി ഐ സംഘം ഇതു സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ അടങ്ങിയ റിപോര്‍ട് സിബി ഐയുടെ ചെന്നൈയിലെയോ ഡല്‍ഹിയിലെയോ ആസ്ഥാനത്തേക്ക് കൈമാറും.സിബി ഐ നിയമോപദേശക സംഘം അടക്കം ഇത് പരിശോധിച്ച ശേഷമായിരിക്കും കേസ് അന്വേഷിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കകയെന്നാണ് വിവരം. രാജ്യാന്തര ബന്ധമുള്ള കേസായതിനാല്‍ അന്വേഷണം സിബി ഐ ഏറ്റെടുത്തേക്കുമെന്നാണ് ലഭിക്കുന്ന സൂചന. സിബി ഐ യെക്കൂടാതെ എന്‍ ഐ എയും കേസിന്റെ വിശദാംശങ്ങള്‍ കസ്റ്റംസില്‍ നിന്നും തേടിയിരുന്നു. ഇതു പ്രകാരം വിവരങ്ങള്‍ കസ്റ്റംസ് എന്‍ ഐ എയക്ക് കൈമാറിയതായാണ് അറിയുന്നത്.

Next Story

RELATED STORIES

Share it