Kerala

സ്വര്‍ണക്കടത്ത്: സ്വപ്‌നയും സന്ദീപും റിമാന്റില്‍; ഇരുവരെയും കസ്റ്റംസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയേക്കും

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയാണ് ഇരുവരെയും വീണ്ടും റിമാന്റു ചെയ്തത്.വിശദമായ ചോദ്യം ചെയ്യലിനും തെളിവ് ശേഖരണത്തിനുമായി ഇരുവരെയും കസ്റ്റഡിയല്‍ വേണമെന്ന കസ്റ്റംസിന്റെ ആവശ്യത്തെ തുടര്‍ന്നാണ് കോടതി ഇരുവരെയും നേരത്തെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡി അനുവദിച്ചത്.

സ്വര്‍ണക്കടത്ത്: സ്വപ്‌നയും സന്ദീപും റിമാന്റില്‍; ഇരുവരെയും കസ്റ്റംസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയേക്കും
X

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപരും വിമാനത്താവളം വഴി സ്വര്‍ണംകടത്തിയെന്ന കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കോടതി റിമാന്റു ചെയ്തു.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയാണ് ഇരുവരെയും വീണ്ടും റിമാന്റു ചെയ്തത്.വിശദമായ ചോദ്യം ചെയ്യലിനും തെളിവ് ശേഖരണത്തിനുമായി ഇരുവരെയും കസ്റ്റഡിയല്‍ വേണമെന്ന കസ്റ്റംസിന്റെ ആവശ്യത്തെ തുടര്‍ന്നാണ് കോടതി ഇരുവരെയും നേരത്തെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡി അനുവദിച്ചത്. ഈ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് രണ്ടു പേരെയും തിരികെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.തുടര്‍ന്ന് കോടതി ഇവരെ റിമാന്റു ചെയ്യുകയായിരുന്നു.

അതേ സമയം ഇരുവരെയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് കസ്റ്റംസിന്റെ തീരുമെന്നാണ് വിവരം. ഇതിനായി വീണ്ടും അപേക്ഷ നല്‍കുമെന്നാണ് അറിയുന്നത്.നേരത്തെ അനുവദിച്ചു കിട്ടിയ അഞ്ചു ദിവസത്തെ കസ്റ്റഡി കാലാവധിയില്‍ ഇവരെ ചോദ്യം ചെയ്തുവെങ്കിലും കൂടുതല്‍ വിവരശേഖരണത്തിനും തെളിവ് ശേഖരണത്തിനുമായി വീണ്ടും ഇരുവരെയും കസ്റ്റഡിയില്‍ ലഭിക്കേണ്ടതുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.അതിനിടയില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ ഐ എ രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ ജാമ്യഹരജി നല്‍കിയിട്ടുണ്ട്.

കേസില്‍ എന്‍ ഐ എ ചുമത്തിയിരിക്കുന്ന യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നാണ് സ്വപ്‌ന സുരേഷിന്റെ വാദം.കേസിന് തീവ്രവാദബന്ധമില്ല.അത്തരത്തിലുള്ള യാതൊവിധ തെളിവുകളും എന്‍ ഐ എക്ക് ലഭിച്ചിട്ടില്ലെന്നും തിടുക്കപ്പെട്ട് യുഎപിഎ വകുപ്പുകള്‍ ചുമത്തി എന്‍ ഐ എ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസാണിതെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.എന്നാല്‍ ആവശ്യമായ തെളിവകള്‍ ഉണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നുമാണ് എന്‍ ഐ എ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.തുടര്‍ന്നാണ് കേസ് ഡയറി ഹാജരാക്കാന്‍ കോടതി എന്‍ ഐ എക്ക് നിര്‍ദേശം നല്‍കിയത്. ഈ മാസം നാലിന് കേസ് വീണ്ടും കോടതി പരിഗണിക്കും.

Next Story

RELATED STORIES

Share it