Kerala

മുത്തലാഖ് ബില്‍: ബിജെപിയുടെ ഭിന്നിപ്പിക്കല്‍ തന്ത്രം രാജ്യത്തിന് അപകടകരമാണെന്ന് പ്രഫ.കെ വി തോമസ്

പാര്‍ലമെന്റ് കമ്മിറ്റി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കേണ്ട നിയമനിര്‍മ്മാണിത്. ഈ നിയമം ഇന്‍ഡ്യയിലെ മുസ്‌ലിം സമുദായത്തിന്റെ കെട്ടുറപ്പിനേയും കുടുംബ ജീവിതത്തേയും ബാധിക്കുന്ന കാര്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വിസ്മരിച്ചിരിക്കുന്നു

മുത്തലാഖ് ബില്‍: ബിജെപിയുടെ ഭിന്നിപ്പിക്കല്‍ തന്ത്രം രാജ്യത്തിന് അപകടകരമാണെന്ന്  പ്രഫ.കെ വി തോമസ്
X

കൊച്ചി: മുത്തലാഖ് ബില്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യാതെയും എല്ലാ വിഭാഗം ജനവിഭാഗങ്ങളേയും പ്രത്യേകിച്ച് മുസ് ലിം സമുദായങ്ങളെ പൂര്‍ണ്ണ വിശ്വാസത്തിലെടുക്കാതെയും ലോകസഭയിലും അതിനുശേഷം രാജ്യസഭയിലും പാസാക്കിയെടുത്ത ബിജെപി.യുടെ ഭിന്നിപ്പിക്കല്‍ തന്ത്രം രാജ്യത്തിന് അപകടകരമാണെന്ന് മുന്‍ കേന്ദ്രമന്ത്രി പ്രഫ.കെ വി തോമസ്.പാര്‍ലമെന്റ് കമ്മിറ്റി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കേണ്ട നിയമനിര്‍മ്മാണിത്. ഈ നിയമത്തില്‍ ഒരു ക്രിമിനല്‍ കുറ്റമെന്ന നിലയില്‍ പരാതി കൊടുക്കാനുള്ള അവകാശം ഭാര്യയ്ക്കും ഭാര്യയുടെ ബന്ധുക്കള്‍ക്കും ഉണ്ട്. കുറ്റം തെളിഞ്ഞാല്‍ 3 വര്‍ഷം വരെ തടവും പിഴയും അതോടൊപ്പം കോടതി നിശ്ചയിക്കുന്ന ജീവനാംശവും നല്‍കണം.

ഈ നിയമം ഇന്‍ഡ്യയിലെ മുസ്‌ലിം സമുദായത്തിന്റെ കെട്ടുറപ്പിനേയും കുടുംബ ജീവിതത്തേയും ബാധിക്കുന്ന കാര്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വിസ്മരിച്ചിരിക്കുന്നു. ജയിലില്‍ കിടക്കുന്ന ഭര്‍ത്താവിന് എങ്ങിനെയാണ് ഭാര്യയ്ക്കും മക്കള്‍ക്കും ജീവനാംശം കൊടുക്കാന്‍ കഴിയുകയെന്ന് ഈ നിയമ നിര്‍മ്മാണത്തില്‍ ഗൗരവമായി പരിശോധിച്ചിട്ടില്ല. മുത്തലാഖിനേക്കാള്‍ പ്രാധാന്യമുള്ള ധാരാളം സാമൂഹ്യ പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍, ഇന്ത്യയിലെ ഒരു വിഭാഗത്തിന്റെ ആചാര വിശ്വാസങ്ങളെ ആഴത്തില്‍ ബാധിക്കുന്ന പ്രശ്‌നം രാഷ്ട്രീയ ലക്ഷ്യത്തോടെ സര്‍ക്കാര്‍ കൈകാര്യം ചെയ്തത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മതേതര സ്വഭാവത്തെ ബാധിക്കുമെന്ന കാര്യം സര്‍ക്കാര്‍ വിസ്മരിച്ചുവെന്നും പ്രഫ കെ വി തോമസ് അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it