Kerala

തീവണ്ടിക്കടിയില്‍പെട്ട വിദ്യാര്‍ഥിനി അല്‍ഭുതകരമായി രക്ഷപെട്ടു

കാഞ്ഞിരമറ്റം റെയില്‍വേ സ്റ്റേഷനില്‍ കൊല്ലം - എറണാകുളം പാസഞ്ചറിലാണ് സംഭവം. എറണാകുളം മഹാരാജാസ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ കാഞ്ഞിരമറ്റം സ്വദേശിനി ജയലക്ഷ്മിയാണ് മരണത്തില്‍ നിന്നും ജീവന്‍ തിരിച്ചു പിടിച്ചത്

തീവണ്ടിക്കടിയില്‍പെട്ട വിദ്യാര്‍ഥിനി അല്‍ഭുതകരമായി രക്ഷപെട്ടു
X

കൊച്ചി: തീവണ്ടിയില്‍ കയറുന്നതിനിടയില്‍ കാല്‍ വഴുതി തീവണ്ടിക്കും പ്ലാറ്റ് ഫോമിനുമിടയില്‍വീണ വിദ്യാര്‍ത്ഥിനി അത്ഭുതകരമായി രക്ഷപെട്ടു. കാഞ്ഞിരമറ്റം റെയില്‍വേ സ്റ്റേഷനില്‍ കൊല്ലം - എറണാകുളം പാസഞ്ചറിലാണ് സംഭവം. എറണാകുളം മഹാരാജാസ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ കാഞ്ഞിരമറ്റം സ്വദേശിനി ജയലക്ഷ്മിയാണ് മരണത്തില്‍ നിന്നും ജീവന്‍ തിരിച്ചു പിടിച്ചത്. പ്ലാറ്റ്‌ഫോമില്‍ നിന്ന് തീവണ്ടിയിലേക്ക് കയറുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് കാല്‍ വഴുതി തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനുമിടയിലേക്ക് വീണത്.

ഇതിനിടയില്‍ തീവണ്ടി മുന്നോട്ട് അല്‍പദൂരം നീങ്ങിയിരുന്നു. ഉടന്‍ തന്നെ സംഭവം കണ്ട് നിന്ന മറ്റൊരു പെണ്‍കുട്ടിയുടെ പിതാവും പ്ലാറ്റ്‌ഫോമിലെ മറ്റ് യാത്രക്കാരും തീവണ്ടിയിലെ യാത്രക്കാരും ബഹളം വച്ചതിനെ തുടര്‍ന്ന് മുന്നോട്ട് നീങ്ങിയ തീവണ്ടി ചങ്ങല വലിച്ച് നിര്‍ത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ യാത്രക്കാര്‍ തീവണ്ടിയില്‍ നിന്നിറങ്ങി മറുവശത്തുകൂടി പുറത്തേക്ക് എടുക്കുകയായിരുന്നു. രണ്ട് റെയില്‍വേ പാളത്തിനുമിടയില്‍ കമിഴ്ന്ന് വീണ നിലയില്‍ കിടക്കുകയായിരുന്നു ജയലക്ഷ്മി. മരണം മുന്നിലുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷത്തില്‍ തല പൊക്കുകയോ അനങ്ങുകയോ പോലും ചെയ്യാതെ തീവണ്ടി നിര്‍ത്തി ആളുകള്‍ രക്ഷപ്പെടുത്തുന്നതുവരെ അതേ കിടപ്പില്‍ കിടക്കുകയായിരുന്നു ജയലക്ഷമി.വീഴ്ചയില്‍ കാലിന്റെ തുടയെല്ലില്‍ പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it