Kerala

ട്രാക്ക് നവീകരണം: 23 മുതല്‍ ജൂണ്‍ 18 വരെ തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം

രണ്ടു പാസഞ്ചര്‍ തീവണ്ടികള്‍ ഭാഗകമായിറദ്ദാക്കി. കോയമ്പത്തൂര്‍-തൃശൂര്‍ പാസഞ്ചര്‍ (56605) ഷൊര്‍ണൂരിനും തൃശൂരിനും ഇടയിലും തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ (56603) തൃശൂരിനും ഷൊര്‍ണൂരിനുമിടയിലും ഈ ദിവസങ്ങളില്‍ സര്‍വീസ് നടത്തില്ല

ട്രാക്ക് നവീകരണം: 23 മുതല്‍ ജൂണ്‍ 18 വരെ തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം
X

കൊച്ചി: എറണാകുളം-അങ്കമാലി, തൃശൂര്‍-വടക്കാഞ്ചേരി റെയില്‍വേ പാതയില്‍ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ ഈ മാസം 23 മുതല്‍ ജൂണ്‍ 18 വരെ ഇതുവഴിയുള്ള തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. രണ്ടു പാസഞ്ചര്‍ തീവണ്ടികള്‍ ഭാഗികമായി റദ്ദാക്കി.കോയമ്പത്തൂര്‍-തൃശൂര്‍ പാസഞ്ചര്‍ (56605) ഷൊര്‍ണൂരിനും തൃശൂരിനും ഇടയിലും തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ (56603) തൃശൂരിനും ഷൊര്‍ണൂരിനുമിടയിലും ഈ ദിവസങ്ങളില്‍ സര്‍വീസ് നടത്തില്ല.കൊച്ചുവേളി-ലോക്മാന്യതിലക് പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22114), തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ സുപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22655), തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22653), എറണാകുളം-പൂനെ എക്സ്പ്രസ് (22149) എന്നീ ട്രെയിനുകള്‍ സര്‍വീസ് ദിവസങ്ങളില്‍ തൃശൂരിനും പൂങ്കുന്നത്തിനുമിടയില്‍ 40 മിനിറ്റോളം പിടിച്ചിടും. ആരക്കോണം-ജോലര്‍പേട്ടൈ റെയില്‍ പാതയിലെ നവീകരണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ഇന്ന് മുതല്‍ 24 വരെ ഈ പാതയിലും ട്രെയിനുകള്‍ നിയന്ത്രണമുണ്ടാവും. കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ് (13352) ഇന്നും നാളെയും പച്ചക്കുപ്പത്ത് 65 മിനുറ്റും 23,24 തീയതികളില്‍ മേല്‍പ്പട്ടിയില്‍ 75 മിനുറ്റും പിടിച്ചിടും. എറണാകുളം-ബിലാസ്പൂര്‍ വീക്ക്ലി എക്സ്പ്രസ് (22816) നാളെ വിന്നമംഗലത്ത് 35 മിനുറ്റോളം പിടിച്ചിടും

Next Story

RELATED STORIES

Share it