ടിപ്പര്‍ ഇടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ഥി മരിച്ചു

ആരക്കുന്നം എ പി വര്‍ക്കി ആശുപത്രിക്ക് സമീപം തോട്ടപ്പടിയില്‍ ഇന്നലെ രാവിലെ 9 നാണ് അപകടം. പിറവം ഐ ടി സി യില്‍ പഠിക്കുന്ന ലിജോപത്രോസ്(19) ആണ് മരിച്ചത്. സുഹൃത്ത് ആദര്‍ശിനൊപ്പം രാവിലെ ക്ലാസിലേക്ക് പോകുമ്പോള്‍ പിറവം ഭാഗത്ത് നിന്നും അമിത വേഗതയില്‍ വന്ന ടിപ്പര്‍ ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി ബസിനെ മറികടന്ന് അമിത വേഗതയിലാണ് ടിപ്പര്‍ വന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു

ടിപ്പര്‍ ഇടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ഥി മരിച്ചു

കൊച്ചി: നടക്കാവ് ഹൈവേയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ഥി മരിച്ചു.ആരക്കുന്നം എ പി വര്‍ക്കി ആശുപത്രിക്ക് സമീപം തോട്ടപ്പടിയില്‍ ഇന്നലെ രാവിലെ 9 നാണ് അപകടം. പിറവം ഐ ടി സി യില്‍ പഠിക്കുന്ന ലിജോപത്രോസ്(19) ആണ് മരിച്ചത്. സുഹൃത്ത് ആദര്‍ശിനൊപ്പം രാവിലെ ക്ലാസിലേക്ക് പോകുമ്പോള്‍ പിറവം ഭാഗത്ത് നിന്നും അമിത വേഗതയില്‍ വന്ന ടിപ്പര്‍ ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു.

കെഎസ്ആര്‍ടിസി ബസിനെ മറികടന്ന് അമിത വേഗതയിലാണ് ടിപ്പര്‍ വന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ഓടിച്ചിരുന്ന ലിജോ തെറിച്ച് റോഡിലേക്ക് വീണു.തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം.സഹയാത്രികനായ ആദര്‍ശിനും പരിക്കേറ്റിട്ടുണ്ടെങ്കിലും. ഗുരുതരമല്ല.അപകടമുണ്ടാക്കിയ ടിപ്പര്‍ നിര്‍ത്താതെ പോയി.പിന്നീട് മുളന്തുരുത്തി പോലിസ്് സ്റ്റേഷനില്‍ എത്തി ഡ്രൈവര്‍ കീഴടങ്ങി.അപകടമുണ്ടായ ഉടനെ നാട്ടുകാര്‍ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ലിജോയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

RELATED STORIES

Share it
Top