Kerala

തൃശൂരില്‍ ജപ്തിഭീഷണിയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം; ചില ബാങ്കുകള്‍ ധിക്കാരപരമായി പെരുമാറുന്നുവെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍

ചെറിയ തുക വായ്പ എടുത്ത ആളുകള്‍ക്ക് ബാങ്കുകള്‍ ഇത്ര ജാഗ്രതയോടെ നോട്ടീസ് അയക്കുന്ന നടപടി നിര്‍ത്തിവെയ്ക്കണം.കാരണം സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി(എസ്എല്‍ബിസി)യുമായി സര്‍ക്കാര്‍ പല തവണ സര്‍ക്കാര്‍ ചര്‍ച നടത്തിയിട്ടുള്ളതാണ്.ഇത്തരത്തില്‍ നിസാരമായ തുകയുടെ പേരില്‍ല കര്‍ഷകരെ പീഡിപ്പിക്കാന്‍ പാടില്ല.അവര്‍ക്ക് നോട്ടീസ് അയക്കുകയാണെങ്കില്‍ കമ്മിറ്റി രൂപീകരിച്ച് ആ കമ്മിറ്റി ഇത് പരിശോധിച്ച ശേഷം മാത്രമെ നോട്ടീസ് അയക്കാന്‍ പാടുള്ളുവെന്നത് കമ്മറ്റി തീരുമാനമാണ്.

തൃശൂരില്‍ ജപ്തിഭീഷണിയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം; ചില ബാങ്കുകള്‍ ധിക്കാരപരമായി പെരുമാറുന്നുവെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍
X

കൊച്ചി:ജപ്തി ഭീഷണിയെ തുടര്‍ന്ന് തൃശൂരില്‍ കര്‍ഷന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജില്ലാ കലക്ടറോട് റിപോര്‍ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.50,000 ഉം 75,000 ഉം പോലെ ചെറിയ തുക വായ്പ എടുത്ത ആളുകള്‍ക്ക് ബാങ്കുകള്‍ ഇത്ര ജാഗ്രതയോടെ നോട്ടീസ് അയക്കുന്ന നടപടി നിര്‍ത്തിവെയ്ക്കണം.കാരണം സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി(എസ്എല്‍ബിസി)യുമായി സര്‍ക്കാര്‍ പല തവണ സര്‍ക്കാര്‍ ചര്‍ച നടത്തിയിട്ടുള്ളതാണ്.ഇത്തരത്തില്‍ നിസാരമായ തുകയുടെ പേരില്‍ല കര്‍ഷകരെ പീഡിപ്പിക്കാന്‍ പാടില്ല.അവര്‍ക്ക് നോട്ടീസ് അയക്കുകയാണെങ്കില്‍ കമ്മിറ്റി രൂപീകരിച്ച് ആ കമ്മിറ്റി ഇത് പരിശോധിച്ച ശേഷം മാത്രമെ നോട്ടീസ് അയക്കാന്‍ പാടുള്ളുവെന്നത് കമ്മറ്റി തീരുമാനമാണ്. എന്നാല്‍ ചില ബാങ്കുകള്‍ ധിക്കാരപരമായ രീതിയില്‍ നടപടിയുമായി മുന്നോട്ടു പോകുകയാണ്.ഇത്തരം ബാങ്കുകളുമായി യാതൊരു വിധത്തില്‍ സര്‍ക്കാര്‍ സഹകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.ഗ്രാമീണ്‍ ബാങ്ക് അടക്കമുള്ളവ ഇത്തരത്തില്‍ നിരുത്തരവാദിത്വമപരമായി നോട്ടീസ് അയക്കുന്നതിന്റെ കാരണമെന്താണെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ ചോദിച്ചു.

Next Story

RELATED STORIES

Share it