Kerala

സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നത് സമൂഹത്തിനു ഭീഷണിയാണെന്ന് കോടതി; തൊടുപുഴ മുന്‍ സിഐയെ സസ്‌പെന്‍ഡ് ചെയ്തു

സിഐക്കെതിരായ മുപ്പതോളം പരാതികള്‍ നിലവിലുണ്ട്, ഇതില്‍ 18 പരാതികളിലും കഴമ്പുണ്ടെന്നാണ് അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നത്.

സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നത് സമൂഹത്തിനു ഭീഷണിയാണെന്ന് കോടതി; തൊടുപുഴ മുന്‍ സിഐയെ സസ്‌പെന്‍ഡ് ചെയ്തു
X

കൊച്ചി: തൊടുപുഴ മുന്‍ സിഐ എന്‍ജി ശ്രീമോനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ശ്രീമോനെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സിവില്‍ തര്‍ക്കത്തില്‍ അന്യായമായി ഇടപെട്ട് ശ്രീമോന്‍ പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശി ബേബിച്ചന്‍ വര്‍ക്കി ഹരജി നല്‍കിയിരുന്നു.

ഹരജി കേട്ട കോടതി വിജിലന്‍സ് ഐജി എച്ച് വെങ്കിടേഷ് നല്‍കിയ അന്വേഷണ റിപോര്‍ട്ട് പരിഗണിച്ചാണ് നടപടിക്ക് നിര്‍ദേശിച്ചത്. നിലവില്‍ കോട്ടയം െ്രെകംബ്രാഞ്ചിലുള്ള ശ്രീമോനെതിരേ നടപടിയെടുത്ത ശേഷം റിപോര്‍ട്ട് കോടതിയില്‍ നല്‍കണമെന്നും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് എഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു.

സിഐക്കെതിരായ മുപ്പതോളം പരാതികള്‍ നിലവിലുണ്ട്, ഇതില്‍ 18 പരാതികളിലും കഴമ്പുണ്ടെന്നാണ് അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നത്. ഇതു പരിഗണിച്ച കോടതി ഈ ഉദ്യോഗസ്ഥനെ എന്തിനാണ് ഇപ്പോഴും സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നതെന്ന് സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ഇനിയും തുടരാന്‍ അനുവദിക്കുന്നത് സമൂഹത്തിനു ഭീഷണിയാണെന്നും കോടതി പറഞ്ഞു. ഹരജി 13ന് വീണ്ടും പരിഗണിക്കും.

ബേബിച്ചന്‍ വര്‍ക്കിക്ക് ഉടുമ്പന്നൂര്‍ സ്വദേശിയായ വിജോ സ്‌കറിയയുമായുണ്ടായിരുന്ന കൂട്ടുകച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ശ്രീമോന്റെ മുന്നില്‍ പരാതിയായി എത്തുന്നത്. വിജോയുടെ പ്രേരണയില്‍ ശ്രീമോന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് ബേബിച്ചന്‍ കോടതിയെ സമീപിച്ചത്. ഹരജിയില്‍ ഡിജിപിയെയും ആഭ്യന്തര സെക്രട്ടറിയെയും കക്ഷിചേര്‍ത്ത ഹൈക്കോടതി ശ്രീമോനെതിരായ പരാതികളെക്കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

തൊടുപുഴ കുളങ്ങാട്ടുപാറ സ്വദേശി രതീഷ് കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് 2017ല്‍ ജീവനൊടുക്കിയിരുന്നു. പോലീസ് രതീഷിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് അമ്മയും സഹോദരിയും ആരോപണവുമായി രംഗത്തുവന്നിരുന്നു. തൊടുപുഴ സിഐ എന്‍ജി ശ്രീമോന്റെ നേതൃത്വത്തിലുള്ള പോലിസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും ഇതേതുടര്‍ന്നാണ് രതീഷ് ജീവനൊടുക്കിയതെന്നുമാണ് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതേ വര്‍ഷം ജുലൈ മാസം 7ന് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പ്രതിഷേധക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി വിവാദത്തിലായ പോലിസ് ഉദ്യോഗസ്ഥന്‍ കൂടിയാണ് സിഐ ശ്രീമോന്‍.

Next Story

RELATED STORIES

Share it