അലനെയും താഹയെയും രണ്ട് ജയിലുകളിലാക്കണമെന്ന് എന്‍ഐഎ, കാരണം വിശദീകരിക്കണമെന്ന് കോടതി
ആറ് ദിവസത്തെ എന്‍ഐഎ കസ്റ്റഡി ഇന്ന് അവസാനിച്ചിരുന്നു. കേസില്‍ അലനെയും താഹയെയും 14 ദിവസം വരെ റിമാന്‍ഡ് ചെയ്തു.
തിരുവനന്തപുരം: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും രണ്ട് ജയിലുകളില്‍ താമസിപ്പിക്കണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന്റെ കാരണം വ്യക്തമാക്കി പ്രത്യേക ഹരജി നല്‍കിയാല്‍, ആവശ്യം പരിഗണിക്കാമെന്ന് കോടതി എന്‍ഐഎ അഭിഭാഷകനോട് പറഞ്ഞു.
ആറ് ദിവസത്തെ എന്‍ഐഎ കസ്റ്റഡി ഇന്ന് അവസാനിച്ചിരുന്നു. കേസില്‍ അലനെയും താഹയെയും 14 ദിവസം വരെ റിമാന്‍ഡ് ചെയ്തു. ഇവരെ തൃശൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. ഇതിന് ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്.
അലനെയും താഹയെയും മാവോവാദികളെന്ന് മുദ്രകുത്തുന്ന പിണറായി വിജയന്‍, ഇവര്‍ ചെയ്ത തെറ്റ് എന്താണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കൂടി തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെഴുതിയ തുറന്ന കത്തിലാണ് ഈ വിമര്‍ശനം.
RELATED STORIES
10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTമോദിയുടെ വിദ്വേഷപ്രസംഗം വൃന്ദാ കാരാട്ടിന്റെ അഭിഭാഷകന് ഇന്ന് സുപ്രീം...
23 April 2024 6:58 AM GMTരാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി...
23 April 2024 6:47 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT