Kerala

അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന് ഇച്ഛാശക്തിയില്ലെന്ന് ഹൈക്കോടതി

സര്‍ക്കാര്‍ സ്‌പോണ്‍സര്‍ പരിപാടികളുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് തുടരുകയാണെന്നും ഇവ നീക്കംചെയ്യാന്‍ തയ്യാറാവുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.

അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന് ഇച്ഛാശക്തിയില്ലെന്ന് ഹൈക്കോടതി
X

കൊച്ചി: അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന് ഇച്ഛാശക്തിയില്ലെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ പരിപാടികളുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് തുടരുകയാണെന്നും ഇവ നീക്കംചെയ്യാന്‍ തയ്യാറാവുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. സര്‍ക്കാര്‍തന്നെ നിയമലംഘനം നടത്തുന്നത് അനുവദിക്കാന്‍ കഴിയില്ല. കേരളത്തില്‍ നിയമം ലംഘിക്കുന്നവരാണ് മിടുക്കന്‍മാരെന്നും കോടതി പരിഹസിച്ചു.

ഫ്‌ളക്‌സ് ബോര്‍ഡ് നിയന്ത്രിക്കുന്നതിലുള്ള സര്‍ക്കാര്‍ നിലപാട് ചീഫ് സെക്രട്ടറി തന്നെ നേരിട്ട് രേഖാമൂലം വിശദീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. നീക്കം ചെയ്യുന്ന അനധികൃത ബോര്‍ഡുകള്‍ സൂക്ഷിപ്പുകേന്ദ്രങ്ങളില്‍ ഉപേക്ഷിക്കരുതെന്നും തദ്ദേശസ്ഥാപനങ്ങളോട് കോടതി നിര്‍ദേശിച്ചു.ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചവരെ തിരികെ ഏല്‍പ്പിച്ച് പിഴ ഈടാക്കുകയാണ് വേണ്ടതെന്നും ഇതിനായി തദ്ദേശസ്വയം ഭരണ സെക്രട്ടറി ഒരാഴ്ചയ്ക്കകം ഉത്തരവ് പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദേശിച്ചു.










Next Story

RELATED STORIES

Share it