Kerala

അമ്പായത്തോട് മിച്ചഭൂമി:കുടിയേറ്റക്കാരുടെ അപേക്ഷകള്‍ പരിഗണിച്ചു തീരുമാനമെടുക്കണമെന്നു ഹൈക്കോടതി

ഭൂരഹിതരായ കുടിയേറ്റക്കാരുടെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഭൂമി പതിച്ചു നല്‍കുന്ന കാര്യത്തില്‍ ജില്ലാ കലക്ടര്‍ക്ക് ഉചിതമായി നടപടി സ്വീകരിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

അമ്പായത്തോട് മിച്ചഭൂമി:കുടിയേറ്റക്കാരുടെ അപേക്ഷകള്‍ പരിഗണിച്ചു തീരുമാനമെടുക്കണമെന്നു ഹൈക്കോടതി
X

കൊച്ചി : താമരശേരി അമ്പായത്തോട് മിച്ചഭൂമിയിലെ കുടിയേറ്റക്കാരുടെ അപേക്ഷകള്‍ പരിഗണിച്ചു തീരുമാനമെടുക്കണമെന്നു ഹൈക്കോടതി ഉത്തരവ്. ഭൂരഹിതരായ കുടിയേറ്റക്കാരുടെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഭൂമി പതിച്ചു നല്‍കുന്ന കാര്യത്തില്‍ ജില്ലാ കലക്ടര്‍ക്ക് ഉചിതമായി നടപടി സ്വീകരിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. മിച്ച ഭൂമി പഴയ ഉടമകളുടെ പേരിലുള്ള കമ്പനിക്ക് തന്നെ തിരിച്ചു നല്‍കണമെന്നും കുടിയേറ്റക്കാരെ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെടുന്ന രണ്ട് ഹരജികള്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് എ. എം ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് തള്ളി.

ഭൂമി പതിച്ചു നല്‍കാന്‍ അര്‍ഹരാണ് തങ്ങളെന്ന് പ്രഖ്യാപിക്കണമെന്നും ഭൂമി പതിച്ചു നല്‍കാന്‍ നിര്‍ദേശിക്കണമെന്നുയിരുന്നു കുടിയേറ്റക്കാരുടെ ആവശ്യം.മലബാര്‍ പ്രൊഡക്ട്സ് ആന്റ് റബര്‍ കമ്പനിയുടെ കൈവശമുണ്ടായിരുന്ന അമ്പായത്തോട്ടിലെ 126 ഏക്കര്‍ മിച്ച ഭൂമി 1989 ഏപ്രിലില്‍ സര്‍ക്കാര്‍ പിടിച്ചെടുത്തതാണ്. ഭൂമി പൊതു ആവശ്യത്തിനു മാറ്റി വെക്കാനുള്ള തീരുമാനപ്രകാരം കൃഷിവകുപ്പിനും 96.5 ഏക്കര്‍ സിആര്‍പിഎഫ് ക്യാംപിനും കൈമാറാന്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയെങ്കിലും കൈമാറ്റം ചെയ്തിരുന്നില്ല.

Next Story

RELATED STORIES

Share it