Kerala

ലോഡുമായി പോകുന്ന ടോറസുകളില്‍ മൂടിയില്ല: നടപടിക്കൊരുങ്ങി മനുഷ്യാവകാശ കമ്മീഷന്‍

അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി പൊതുമരാമത്ത്,പോലിസ്, ഗതാഗത വകുപ്പുകള്‍ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് നാലാഴ്ചക്കകം അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.കോട്ടയം കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി അന്ന സജി തോമസ്, കാഞ്ഞിരപ്പള്ളി ഇന്‍ഫന്റ് ജീസസ് സ്‌കൂള്‍ വിദ്യാര്‍ഥികളായ അമല എസ് തോമസ്, ഇമ്മാനുവല്‍ എസ് തോമസ് എന്നിവര്‍ നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി

ലോഡുമായി പോകുന്ന ടോറസുകളില്‍ മൂടിയില്ല: നടപടിക്കൊരുങ്ങി മനുഷ്യാവകാശ കമ്മീഷന്‍
X

കൊച്ചി: ലോഡുമായി അമിത വേഗതയില്‍ പായുന്ന ടോറസുകളില്‍ നിന്നും മണ്ണും കല്ലും റോഡിലേക്ക് വീണ് ഇരുചക്രവാഹന യാത്രികര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും അപകടങ്ങള്‍ സ്ഥിരമായ സാഹചര്യത്തില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി പൊതുമരാമത്ത്,പോലിസ്, ഗതാഗത വകുപ്പുകള്‍ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് നാലാഴ്ചക്കകം അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.കോട്ടയം കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി അന്ന സജി തോമസ്, കാഞ്ഞിരപ്പള്ളി ഇന്‍ഫന്റ് ജീസസ് സ്‌കൂള്‍ വിദ്യാര്‍ഥികളായ അമല എസ് തോമസ്, ഇമ്മാനുവല്‍ എസ് തോമസ് എന്നിവര്‍ നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.

എറണാകുളം, കോട്ടയം ജില്ലകളില്‍ ലോഡുമായി പോകുന്ന ടോറസുകള്‍ പടുതാ ഉപയോഗിച്ച് ലോഡു മൂടാത്തതു കാരണം അപകടം പതിവാകുന്നുവെന്നാണ് പരാതി . അമിത വേഗത്തില്‍ വളവ് വീശിയെടുക്കുമ്പോള്‍ ടോറസിലുള്ള സാധനങ്ങള്‍ റോഡിലൂടെ പോകുന്നവരുടെ ശരീരത്തില്‍ വീഴും. പടുതാ കൊണ്ട് സുരക്ഷിതമായി മൂടിയാല്‍ സാധനങ്ങള്‍ പുറത്തേക്ക് തെറിച്ചു വീഴില്ല. അതേ സമയം പടുതാ കൊണ്ട് മൂടിയ വാഹനങ്ങള്‍ പടുതാ ശരിയായി കെട്ടാറില്ല. കാറ്റടിക്കുമ്പോള്‍ പടുതാ പറന്ന് സാധനങ്ങള്‍ നിലത്ത് വീഴുമെന്നും പരാതിയില്‍ പറയുന്നു. പൊതുമരാമത്ത് സെക്രട്ടറി, ഗതാഗത കമ്മീഷണര്‍,സംസ്ഥാന പോലിസ് മേധാവി എന്നിവര്‍ നാലാഴ്ചകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. റിപോര്‍ട്ട് ലഭിച്ച ശേഷം കേസ് കോട്ടയത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. കഴിഞ്ഞ വര്‍ഷം ചങ്ങനാശേരിയില്‍ ഇരു ചക്ര വാഹനത്തില്‍ സഞ്ചരിച്ചിരുന്ന ഒരു വൈദിക വിദ്യാര്‍ഥി പാറപൊടിക്ക് അടിയില്‍ പെട്ട് ദാരുണമായി കൊല്ലപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it