Kerala

സിനഡ് ശ്രമിക്കുന്നത് പ്രശ്‌നം പരിഹരിക്കാന്‍; വേദിയിലേക്ക് പ്രതിഷേധ പ്രകടനം നടത്താനുള്ള നീക്കത്തില്‍ നിന്നും വിശ്വാസികള്‍ പിന്തിരിയണമെന്ന് മെത്രാന്മാര്‍

സിനഡ് നടക്കന്ന കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്ക് ഞായറാഴ്ച പ്രതിഷേധ പ്രകടനം നടത്താനൊരുങ്ങുന്നതില്‍ നിന്നും പിന്മാറണമെന്ന് സീറോ മലബാര്‍ സഭാ അധ്യക്ഷന്‍ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ജേക്കബ് മനത്തോടത്ത്,മാര്‍ തോമസ് ചക്യത്ത്,മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്,മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ സംയുക്തമായി ആവശ്യപ്പെട്ടു.പല വിഷയങ്ങളിലും സിനഡ് എടുക്കുന്ന തീരുമാനങ്ങള്‍ക്ക് വത്തിക്കാനില്‍ നിന്നുള്ള അംഗീകാരം ആവശ്യമാണ് അതിനാലാണ് പ്രതീക്ഷിക്കുന്നത്ര വേഗത്തില്‍ തീരുമാനങ്ങള്‍ പ്രഖ്യാപിക്കാത്തത്

സിനഡ് ശ്രമിക്കുന്നത് പ്രശ്‌നം പരിഹരിക്കാന്‍; വേദിയിലേക്ക് പ്രതിഷേധ പ്രകടനം നടത്താനുള്ള നീക്കത്തില്‍ നിന്നും  വിശ്വാസികള്‍  പിന്തിരിയണമെന്ന് മെത്രാന്മാര്‍
X

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിഷയങ്ങള്‍ സീറോ മലബാര്‍ സഭയിലെ മെത്രാന്‍ സിനഡഡ് ചര്‍ച്ച ചെയ്ത് ചെയ്ത് പരിഹിരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അതിരൂപതയിലെ ചിലര്‍ സിനഡ് നടക്കന്ന കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്ക് ഞായറാഴ്ച പ്രതിഷേധ പ്രകടനം നടത്താനൊരുങ്ങുന്നതില്‍ നിന്നും പിന്മാറണമെന്ന് സീറോ മലബാര്‍ സഭാ അധ്യക്ഷന്‍ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ജേക്കബ് മനത്തോടത്ത്,മാര്‍ തോമസ് ചക്യത്ത്,മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്,മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ സംയുക്തമായി ആവശ്യപ്പെട്ടു. അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സിനഡില്‍ ചര്‍ച്ച ചെയ്യുന്നത്. അടിയന്തിര പ്രാധാന്യമുള്ള മറ്റു പല വിഷയങ്ങള്‍ ഉണ്ടായിരുന്നിട്ടും അവയെല്ലാം മാറ്റിവച്ചാണ് എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നത്.അതിരൂപതയുടെ വിവിധ സമിതികളും വ്യക്തികളും ഉന്നയിച്ച പരാതികളും ആവശ്യങ്ങളും സിനഡ് തികഞ്ഞ ആത്മാര്‍ത്ഥതയോടെയെും അനുഭാവപൂര്‍വ്വമായും ചര്‍ച്ചചയ്തു.

വിവിധ സമിതികളും കമ്മീഷനുകളും കമ്മിറ്റികളും നടത്തിയ പഠന റിപോര്‍ട്ടുകളും സിനഡ് വിശദമായി മനസ്സിലാക്കി. ഭൂമി ഇടപാടുകള്‍, വിവാദരേഖ ഉള്‍പ്പടെയുള്ള വിവിധ കേസുകള്‍, മെത്രാന്മാരുടെ സ്ഥാനങ്ങള്‍ സംബന്ധിച്ച വിഷയങ്ങള്‍, അവയ്ക്കുള്ള പരിഹാരങ്ങള്‍ എന്നിവ സിനഡ് വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണ്.അതിരൂപതയിലെ ഫൊറോന വികാരിമാര്‍, അല്‍മായ പ്രതിനിധികള്‍, സന്യസ്ത പ്രതിനിധികള്‍, വിവിധ സമിതി അംഗങ്ങള്‍ തുടങ്ങിയവരുമായി സിനഡിനിടയില്‍ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അവരുടെ അഭിപ്രായപ്രകടനങ്ങളിലൂടെ അതിരൂപതയിലെ വിശ്വാസികളുടെ പൊതു വികാരം സിനഡിന് മനസിലാകുന്നുണ്ട്.പല വിഷയങ്ങളിലും സിനഡ് എടുക്കുന്ന തീരുമാനങ്ങള്‍ക്ക് വത്തിക്കാനില്‍ നിന്നുള്ള അംഗീകാരം ആവശ്യമാണ് അതിനാലാണ് പ്രതീക്ഷിക്കുന്നത്ര വേഗത്തില്‍ തീരുമാനങ്ങള്‍ പ്രഖ്യാപിക്കാത്തത്. ഇതിനിടയില്‍ സെന്റ് തോമസ് മൗണ്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്തുന്നത് ക്രൈസ്തവ ചൈതന്യത്തിനും കൂട്ടായ്മയ്ക്കും ചേര്‍ന്നതല്ല. സഭയെ പൊതുസമൂഹത്തിനു മുമ്പില്‍ അവഹേളിക്കാന്‍ മാത്രമെ ഇത് സഹായിക്കുവെന്നും അതിനാല്‍ ഇതില്‍ നിന്ന് പിന്തിരിയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it