Kerala

മരടിലെ പൊളിക്കാനുള്ള ഫ്‌ളാറ്റുകള്‍ ശരത് ബി സര്‍വ്വാതെ സന്ദര്‍ശിച്ചു; നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാന്‍ കഴിയുമെന്ന് കമ്പനികള്‍

ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ഉപദേശം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് സര്‍വ്വാതെ എത്തിയിരിക്കുന്നത്.ഹോളി ഫെയ്ത് എച്ച്ടു ഒ, ഗോള്‍ഡന്‍ കായലോരം, ആല്‍ഫ,ജെയിന്‍ ഹൗസിംഗ് എന്നീ ഫ്‌ളാറ്റുകളാണ് പൊളിക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടിരിക്കുന്നത്.മുംബൈയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ദരും ഫ്്‌ളാറ്റൂകള്‍ പരിശോധിച്ചു.ഇവരുടെമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ദക്ഷിണാഫ്രിക്കയിലെ കമ്പനി പ്രതിനിധികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. നിയന്ത്രിത സ്‌ഫോടനത്തിലൂടെ തന്നെയായിരിക്കും ഫ്‌ളാറ്റുകള്‍ പൊളിക്കുകയെന്നാണ് കമ്പനി പ്രതിനിധികള്‍ വ്യക്തമാക്കുന്നത്.പൊളിക്കുന്നതിനായി സ്‌ഫോടനം നടത്തുമ്പോള്‍ സമീപത്തുള്ള മറ്റു കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമോയെന്ന കാര്യവും സംഘം പരിശോധിക്കുന്നുണ്ട്

മരടിലെ പൊളിക്കാനുള്ള ഫ്‌ളാറ്റുകള്‍ ശരത് ബി സര്‍വ്വാതെ  സന്ദര്‍ശിച്ചു; നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാന്‍ കഴിയുമെന്ന് കമ്പനികള്‍
X

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചുമാറ്റാന്‍ സുപ്രിം കോടതി ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകള്‍ ഇന്‍ഡോറില്‍ നിന്നെത്തിയ വിദഗ്ധന്‍ ശരത് ബി സര്‍വ്വാതെ സന്ദര്‍ശിച്ചു.ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ഉപദേശം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് സര്‍വ്വാതെ എത്തിയിരിക്കുന്നത്.ഹോളി ഫെയ്ത് എച്ച്ടു ഒ, ഗോള്‍ഡന്‍ കായലോരം, ആല്‍ഫ,ജെയിന്‍ ഹൗസിംഗ് എന്നീ ഫ്‌ളാറ്റുകളാണ് പൊളിക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടിരിക്കുന്നത്.നാലു ഫ്‌ളാറ്റുകളിലും സര്‍വാതെ സന്ദര്‍ശനം നടത്തി കാര്യങ്ങള്‍ വിലയിരുത്തി.സര്‍വ്വാതെയെക്കൂടാതെ മുംബൈയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ദരും ഫ്‌ളാറ്റുകള്‍ പരിശോധിച്ചു.

ഇവരുടെമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ദക്ഷിണാഫ്രിക്കയിലെ കമ്പനി പ്രതിനിധികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. നിയന്ത്രിത സ്‌ഫോടനത്തിലൂടെ തന്നെയായിരിക്കും ഫ്‌ളാറ്റുകള്‍ പൊളിക്കുകയെന്നാണ് കമ്പനി പ്രതിനിധികള്‍ വ്യക്തമാക്കുന്നത്.പൊളിക്കുന്നതിനായി സ്‌ഫോടനം നടത്തുമ്പോള്‍ സമീപത്തുള്ള മറ്റു കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമോയെന്ന കാര്യവും സംഘം പരിശോധിക്കുന്നുണ്ട്.ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച് നാളെ ഇതിനു ചുമതലയുളള ഫോര്‍ട്‌കൊച്ചി സബ്കലക്ടര്‍ നാളെ മരട് നഗരസഭാ കൗണ്‍സിലര്‍ യോഗത്തില്‍ വിശദീകരിക്കുമെന്നമാണ് വിവരം.അതേ സമയം ഫ്‌ളാറ്റുകള്‍ പൊളികുന്നതിനെ തുടര്‍ന്ന് ആഘാതങ്ങള്‍ ഉണ്ടാകുമൊയെന്ന ആശങ്കയിലാണ് സമീപവാസികള്‍ .ഇത് സംബന്ധിച്ച് ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it