Kerala

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ ; താമസക്കാര്‍ ഒഴിയാന്‍ നോട്ടീസ് നല്‍കി; സെക്രട്ടറിയെ തടഞ്ഞും ആത്മഹത്യ ഭീഷണി മുഴക്കിയും ഉടമകളുടെ പ്രതിഷേധം;

ജെയിന്‍ ഹൗസിംഗ് ഫ്‌ളാറ്റിലെയും ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്‌ളാറ്റിലെയും താമസക്കാരും ഉടമകളുമാണ് സെക്രട്ടറിക്കു നേരെ പ്രതിഷേധിച്ചത്.കായലോരം ഒഴികെയുളള ഫ്‌ളാറ്റിലെ താമസക്കാര്‍ നോട്ടീസ് കൈപ്പറ്റാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്ന് നോട്ടീസ് മതിലില്‍ പതിപ്പിച്ചു.ഫ്‌ളാറ്റ് ഒഴിയില്ലെന്നും ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുമെന്നും താമസക്കാര്‍ ഭീഷണി മുഴക്കി

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ ; താമസക്കാര്‍ ഒഴിയാന്‍ നോട്ടീസ് നല്‍കി;  സെക്രട്ടറിയെ തടഞ്ഞും ആത്മഹത്യ ഭീഷണി മുഴക്കിയും ഉടമകളുടെ പ്രതിഷേധം;
X

കൊച്ചി: സുപ്രിം കോടതി വിധിയെ തുടര്‍ന്ന് മരടിലെ അഞ്ചു ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാനുളള നടപടികളുടെ ഭാഗമായി താമസക്കാര്‍ ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമകള്‍ക്ക് മരട് നഗരസഭ നോട്ടീസ് നല്‍കുകയും ഫ്‌ളാറ്റില്‍ നോട്ടിസ് പതിപ്പിക്കുകയും ചെയ്തു. നോട്ടീസ് നല്‍കാനെത്തിയെ നഗരസഭ സെക്രട്ടറിയെ ഫ്ളാറ്റിലെ താമസക്കാര്‍ ഉള്ളില്‍ കയറ്റാതെ തടഞ്ഞു. ജെയിന്‍ ഹൗസിംഗ് ഫ്ളാറ്റിലെയും ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്്‌ളാറ്റിലെയും താമസക്കാരും ഉടമകളുമാണ് സെക്രട്ടറിക്കു നേരെ പ്രതിഷേധിച്ചത്.ജെയിന്‍ ഹൗസിംഗ് ഫ്‌ളാറ്റിലാണ് ആദ്യം നോട്ടീസ് പതിപ്പിക്കാന്‍ സെക്രട്ടി എത്തിയത് എന്നാല്‍ ഇവരെ ഉള്ളില്‍ പ്രവേശിപ്പിക്കാന്‍ താമസക്കാര്‍ അനുവദിച്ചില്ല.തുടര്‍ന്ന് പ്രതിഷേധക്കാരുമായി സെക്രട്ടറിയും പോലിസും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കോംപൗണ്ടിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിച്ചത്.എന്നാല്‍ നോട്ടീസ് കൈപ്പറ്റാന്‍ ആരും തയാറായില്ല. ഇതേ തുടര്‍ന്ന് സെക്രട്ടറി ഫ്ളാറ്റില്‍ നോട്ടീസ് പതിപ്പിച്ചു.


ഫ്ളാറ്റ് ഒഴിയില്ലെന്നും ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ തങ്ങള്‍ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുമെന്നും ഏതാനും താമസക്കാര്‍ ഭീഷണി മുഴക്കി.ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്ളാറ്റില്‍ എത്തിയപ്പോഴും സെക്രട്ടറിക്കു നേരെ പ്രതിഷേധമുണ്ടായി.സെക്രട്ടറിയെ കോംപൗണ്ടിനുളളില്‍ കയറ്റാനോ നോട്ടീസ് കൈപ്പറ്റാനോ ഉടമകള്‍ തയാറായില്ല.തുടര്‍ന്ന് ഗേറ്റിനോട് ചേര്‍ന്നുള്ള മതിലില്‍ നോട്ടീസ് പതിപ്പിച്ച് സെക്രട്ടറിയും ഉദ്യോഗസ്ഥരും പോലിസും മടങ്ങുകയായിരുന്നു.ഇതു കൂടാതെ ആല്‍ഫാ വെഞ്ചേഴ്‌സ്, ഗോള്‍ഡന്‍ കായലോരം എന്നി ഫ്ളാറ്റുകളിലും സെക്രട്ടറിയെത്തി നോട്ടീസ് നല്‍കി. ഇതില്‍ ഗോള്‍ഡന്‍ കായലോരത്തില്‍ ഉണ്ടായിരുന്ന താമസക്കാര്‍മാത്രമാണ് നോട്ടീസ് കൈപ്പറ്റിയത്.

നിലവില്‍ നാലു ഫ്ളാറ്റിലെ താമസക്കാര്‍ക്ക് മാത്രമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത് ഒരു ഫ്‌ളാറ്റ് നിര്‍മാണം ആരംഭിച്ചിട്ടില്ല.അഞ്ചു ദിവസത്തിനകം ഫ്‌ളാറ്റിലെ സാധന സാമഗ്രികള്‍ നീക്കം ചെയ്ത് ഒഴിഞ്ഞു പോകണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് സുപ്രിം കോടതിയുടെ ഉത്തരവിന്റെ ലംഘനമായി കണക്കാക്കുമെന്നും 1994 ലെ കേരള മുന്‍സിപ്പാലിറ്റീസ് ആക്ട്,നിലവില്‍ ബാധകമായ മറ്റു നിയമങ്ങള്‍ എന്നിവ പ്രകാരം മുന്‍സിപ്പില്‍ സെക്രട്ടറിയില്‍ നിഷിപ്തമായ അധികാരങ്ങള്‍ ഉപയോഗിച്ച് ഇനി ഒരു അറിയിപ്പു കൂടാതെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഇതിനു ചിലവാകുന്ന തുക ഫ്‌ള്റ്റുടമയില്‍ നിന്നും ഈടാക്കുമെന്നുമാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Next Story

RELATED STORIES

Share it