Kerala

സുപ്രീംകോടതി ഉത്തരവ്: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന് ഉടമകള്‍ക്ക് നഗരസഭയുടെ നിര്‍ദേശം

ഫ്‌ളാറ്റുകള്‍ ഉടമകള്‍ തന്നെ പൊളിച്ചു നീക്കണമെന്നാണ് നിര്‍ദേശം. നഗരസഭയ്ക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതറിയിച്ച് കൊണ്ട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് നോട്ടീസ് അയച്ചു തുടങ്ങി. വിഷയത്തില്‍ ഉപദേശം തേടിക്കൊണ്ട് നഗരസഭ അംഗങ്ങള്‍ ഉടനെ മുഖ്യമന്ത്രിയെയും കാണുന്നുണ്ട്. മരടിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയം പൊളിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ഒരു മാസത്തിനകം പൊളിച്ചു നീക്കി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്. തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി തീരദേശ പരിപാലന അതോറിറ്റി നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതിയുടെ നടപടി

സുപ്രീംകോടതി ഉത്തരവ്: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന് ഉടമകള്‍ക്ക് നഗരസഭയുടെ നിര്‍ദേശം
X

കൊച്ചി: മരടില്‍ ചട്ടം ലംഘിച്ചു നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ ഉടമകള്‍ക്ക് നഗരസഭ നിര്‍ദേശം നല്‍കി. ഫ്‌ളാറ്റുകള്‍ ഉടമകള്‍ തന്നെ പൊളിച്ചു നീക്കണമെന്നാണ് നിര്‍ദേശം. നഗരസഭയ്ക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതറിയിച്ച് കൊണ്ട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് നോട്ടീസ് അയച്ചു തുടങ്ങി. വിഷയത്തില്‍ ഉപദേശം തേടിക്കൊണ്ട് നഗരസഭ അംഗങ്ങള്‍ ഉടനെ മുഖ്യമന്ത്രിയെയും കാണുന്നുണ്ട്. മരടിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയം പൊളിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ഒരു മാസത്തിനകം പൊളിച്ചു നീക്കി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്. തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി തീരദേശ പരിപാലന അതോറിറ്റി നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതിയുടെ നടപടി. അനധികൃത നിര്‍മ്മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് നിരീക്ഷിച്ച് കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവുണ്ടായത്. കേരളത്തെ ബാധിച്ച പ്രളയത്തിന് അനധികൃത നിര്‍മാണം കൂടി കാരണമാണെന്നും കോടതി പറഞ്ഞിരുന്നു. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിങ്, കായലോരം അപാര്‍ട്ട്‌മെന്റ്, ആല്‍ഫ വെഞ്ച്വേഴ്‌സ് എന്നീ ഫ്‌ളാറ്റുകളാണ് സുപ്രീം കോടതി ഉത്തരിവിനെ തുടര്‍ന്ന് പൊളിക്കേണ്ടത്. അഞ്ച് കെട്ടിടങ്ങളിലായി അഞ്ഞൂറിലധികം ഫ്‌ളാറ്റുകളാണുള്ളത്. പത്ത് വര്‍ഷം മുമ്പ് 40 ലക്ഷം മുടക്കി വാങ്ങിയത് മുതല്‍ ഒരു വര്‍ഷം മുമ്പ് മൂന്നു കോടി മുടക്കി വാങ്ങിയവരാണ് താമസക്കാരില്‍ ഏറെയും.

പൊളിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നതില്‍ മൂന്നെണ്ണം ആഡംബര അപ്പാര്‍ട്ടുമെന്റുകളാണ്. 288 ഫ്‌ളാറ്റുകളാണ് അവയിലുള്ളത്. ശരാശരി ഒന്നര കോടി രൂപയാണ് വില. മൊത്തം വില 450 കോടിയോളം. ഭൂരിഭാഗവും പ്രവാസികള്‍ വാങ്ങിയതാണ്. പകുതിപേരും ഇവിടെ താമസിക്കുന്നില്ല. ചിലര്‍ വാടകയ്ക്ക് നല്‍കിയിട്ടുണ്ട്. കായലോരം അപാര്‍ട്‌മെന്റില്‍ 40 ഫ്‌ളാറ്റുകള്‍ക്ക് ശരാശരി 60 ലക്ഷം രൂപ കണക്കില്‍ മൊത്തം വില 24 കോടി രൂപ. പൊളിക്കേണ്ട അഞ്ച് സമുച്ചയങ്ങളില്‍ ഒരെണ്ണം കേസ് ആരംഭിച്ചതോടെ നിര്‍മാണം നിര്‍ത്തി. മറ്റ് നാലെണ്ണത്തില്‍ ഒന്നിലെ മുഴുവന്‍ അപ്പാര്‍ട്ടുമെന്റുകളിലും താമസക്കാരുണ്ട്.

Next Story

RELATED STORIES

Share it