Kerala

മുഴുവന്‍ തീരദേശ നിയമ ലംഘനങ്ങളും ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിക്കണമെന്ന് മരടിലെ ഫ്ളാറ്റുടമകള്‍

സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി റിപോര്‍ട്ട് പ്രകാരം 1991 മുതല്‍ 2019 ഫെബ്രുവരി 25 വരെ കേരളത്തിലെ തീരദേശ പഞ്ചായത്തുകളില്‍ 200 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ നിര്‍മിച്ചിട്ടുള്ള നിര്‍മാണങ്ങളെല്ലാം അനധികൃതമാണെന്നും ഇക്കാര്യം സംസ്ഥാന ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിക്കണമെന്നും മരട് ഭവന സംരക്ഷണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.തങ്ങളുടെ അനുമതിയില്ലാതെ തീരപ്രദേശങ്ങളില്‍ നിര്‍മിച്ചിട്ടുള്ള എല്ലാവധി നിര്‍മാണങ്ങളും അനധികൃതമാണെന്ന് സിആര്‍ഇസഡ് അതോറിറ്റി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുള്ളതാണ്. ഇത്തരം നിര്‍മാണങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങളും സുപ്രീംകോടതിയെ അറിയിക്കണം

മുഴുവന്‍ തീരദേശ നിയമ ലംഘനങ്ങളും ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിക്കണമെന്ന് മരടിലെ ഫ്ളാറ്റുടമകള്‍
X

കൊച്ചി: കേരളത്തിലെ എല്ലാ തീരദേശ നിയമ ലംഘനങ്ങളും ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിക്കണമെന്ന് മരടിലെ ഫ്ളാറ്റുടമകള്‍. സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി റിപോര്‍ട്ട് പ്രകാരം 1991 മുതല്‍ 2019 ഫെബ്രുവരി 25 വരെ കേരളത്തിലെ തീരദേശ പഞ്ചായത്തുകളില്‍ 200 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ നിര്‍മിച്ചിട്ടുള്ള നിര്‍മാണങ്ങളെല്ലാം അനധികൃതമാണെന്നും ഇക്കാര്യം സംസ്ഥാന ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിക്കണമെന്നും മരട് ഭവന സംരക്ഷണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.തങ്ങളുടെ അനുമതിയില്ലാതെ തീരപ്രദേശങ്ങളില്‍ നിര്‍മിച്ചിട്ടുള്ള എല്ലാവധി നിര്‍മാണങ്ങളും അനധികൃതമാണെന്ന് സിആര്‍ഇസഡ് അതോറിറ്റി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുള്ളതാണ്. ഇത്തരം നിര്‍മാണങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങളും സുപ്രീംകോടതിയെ അറിയിക്കണം.

ഹൈക്കോടതി ഉത്തരവ് വഴി സിആര്‍ഇസഡ് ലംഘനങ്ങള്‍ ക്രമവല്‍ക്കരിച്ചിട്ടുള്ളതും എന്നാല്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാത്തതുമായ കേസുകളുടെ വിവരങ്ങളും 2016-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ഡിമോളിഷന്‍ ആക്ട് സംബന്ധിച്ചും ചീഫ് സെക്രട്ടറി സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണം. മരട് മുനിസിപ്പാലിറ്റി പരിധിയില്‍ മാത്രം ആയിരത്തിലേറെ അനധികൃത നിര്‍മാണങ്ങളുണ്ട്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ധവള പത്രം പുറപ്പെടുവിക്കണമെന്നും ഫ്‌ളാറ്റുടമകള്‍ ആവശ്യപ്പെട്ടു.കൊച്ചിയിലുള്‍പ്പെടെ അനധികൃതമായി നിര്‍മിച്ച നിരവധി കെട്ടിടങ്ങളുടെ ഫയലുകള്‍ കാണാനില്ലെന്നാണ് റിപോര്‍ട്ട്. ഇത് സംബന്ധിച്ച അന്വേഷണം നടത്തണം. വ്യക്തികളെ നോക്കി നിര്‍മാണ അനുമതി നല്‍കുന്ന പ്രവണതായാണു കണ്ടുവരുന്നത്. മരടിലെ ഫ്‌ളാറ്റുകള്‍ നിര്‍മിച്ച ബില്‍ഡര്‍മാര്‍ക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരേ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ക്രമിനല്‍, സിവില്‍ കേസുകള്‍ ഫയല്‍ ചെയ്യണം.

പോര്‍ട്ട് ട്രസ്റ്റ് തുറമുഖവുമായി ബന്ധപ്പെട്ട ആവശ്യത്തിനെന്ന് ചൂണ്ടിക്കാട്ടി കായല്‍ നികത്തുകയും അവിടെ ഹോട്ടലിന് വേണ്ടി മാറ്റുകയും ചെയ്ത സംഭവമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഡിഎല്‍എഫ് ഫ്ളാറ്റ് കേസില്‍ സുപ്രിംകോടതി ഒരു കോടി പിഴ അടച്ച് റെഗുലറൈസ് ചെയ്താല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ ഒരു പരിസ്ഥിതി പ്രവര്‍ത്തകരെയും റിട്ട് പെറ്റീഷന്‍ കൊടുക്കാന്‍ കണ്ടില്ല. തങ്ങളെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കാന്‍ നിയമപരമായി കഴിയില്ല. വര്‍ഷങ്ങളായി സ്വന്തം പേരില്‍ കരമടയ്ക്കുകയും സര്‍ക്കാര്‍ രേഖകളെ വിശ്വസിച്ചുപോന്നിരുന്നവരുമാണ്. ഇറങ്ങേണ്ട സാഹചര്യമുണ്ടായാല്‍ ബില്‍ഡേഴ്സിനെതിരെയും കേസ് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു.കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിട്ടിയുടെ നിലപാട് സംശയാസ്പദമാണ്. ഇവര്‍ക്കെതിരേ പരാതി നല്‍കുമെന്നും വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുമെന്നും ഫ്‌ളാറ്റുടമകള്‍ വ്യക്തമാക്കി.സംരക്ഷണ സമിതി ഭാരവാഹികളായ ഷംസുദ്ദീന്‍ കരുനാഗപ്പള്ളി, ജോയ്സണ്‍, ജോര്‍ജ് പൂവാര്‍, അബൂബക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it