Kerala

പൊളിച്ചു മാറ്റാന്‍ സുപ്രിം കോടതി ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റു നിര്‍മാതാക്കള്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

പനങ്ങാട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ക്രൈബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.ഇതിന്റെ ഭാഗമായി മരട് നഗരസഭയില്‍ എത്തിയ ക്രൈംബ്രാഞ്ച് സംഘം ഫ്‌ളാറ്റു നിര്‍മാണവുമായി ബന്ധപ്പെട്ട് അനുമതി നല്‍കിയ ഫയലുകള്‍ പരിശോധിക്കുകയും ഏതാനും ചിലത് അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുക്കുകയും ചെയ്തതായാണ് വിവരം.നിമാണ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ പങ്കും പരിശോധിക്കുന്നുണ്ട്

പൊളിച്ചു മാറ്റാന്‍ സുപ്രിം കോടതി ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റു നിര്‍മാതാക്കള്‍ക്കെതിരെ ക്രൈംബ്രാഞ്ച്  അന്വേഷണം തുടങ്ങി
X

കൊച്ചി; തീരപരിപാലന നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചു മാറ്റാന്‍ സുപ്രിം കോടതി ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റു നിര്‍മാതാക്കള്‍ക്കെതിരെ ഉടമകള്‍ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.പനങ്ങാട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ക്രൈബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.ഇതിന്റെ ഭാഗമായി മരട് നഗരസഭയില്‍ എത്തിയ ക്രൈംബ്രാഞ്ച് സംഘം ഫ്‌ളാറ്റു നിര്‍മാണവുമായി ബന്ധപ്പെട്ട് അനുമതി നല്‍കിയ ഫയലുകള്‍ പരിശോധിക്കുകയും ഏതാനും ചിലത് അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുക്കുകയും ചെയ്തതായാണ് വിവരം.

ഫ്‌ളാറ്റു നിര്‍മാതാക്കള്‍ക്കെതിരെയുള്ള പരാതിയിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നതെങ്കിലും നിമാണ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ പങ്കും പരിശോധിക്കുന്നുണ്ട്. ഇത് സംബന്ധിച്ച നടപടികള്‍ നടന്നു വരികയാണെന്ന് ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു.അഞ്ചു ഫ്്‌ളാറ്റു സമുച്ചയങ്ങളാണ് പൊളിച്ചു നീക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ നാലു ഫ്്‌ളാറ്റുകളുടെ നിര്‍മാണം മാത്രമാണ് പൂര്‍ത്തിയായി ആളുകള്‍ താമസിക്കുന്നത്.ഇവയാണ് പൊളിച്ചു നീക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടിരിക്കുന്നത്.

Next Story

RELATED STORIES

Share it