Kerala

ഫ്‌ളാറ്റുകള്‍ പൊളിച്ചു മാറ്റല്‍:ചീഫ് സെക്രട്ടറിക്കു നേരെ ഉടമകളുടെ പ്രതിഷേധം; കോടതി വിധി നടപ്പിലാക്കുമെന്ന് ചീഫ് സെക്രട്ടറി

സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘമാണ് ചീഫ് സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി എത്തിയത്. ഫ്‌ളാറ്റുടമകള്‍ ചീഫ് സെക്രട്ടറിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും തിരിച്ചു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. വിഷയത്തില്‍ സുപ്രീം കോടതിയെ സര്‍ക്കാരും നഗരസഭയും കൃത്യമായി കാര്യങ്ങള്‍ ധരിപ്പിച്ചില്ലെന്നാണ്ഫ്‌ളാറ്റുടമകള്‍ ആരോപിക്കുന്നത്.സുപ്രിം കോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്തരാണെന്നും ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിണ്ടെന്നും ചീഫ് സെക്രട്ടറി ടോം ജോസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഫ്‌ളാറ്റുകള്‍ പൊളിച്ചു മാറ്റല്‍:ചീഫ് സെക്രട്ടറിക്കു നേരെ ഉടമകളുടെ പ്രതിഷേധം; കോടതി വിധി നടപ്പിലാക്കുമെന്ന് ചീഫ് സെക്രട്ടറി
X

കൊച്ചി: പൊളിച്ചുമാറ്റണമെന്ന് സുപ്രിം കോടതി ഉത്തരവിട്ട് മരട് ഫ്‌ളാുകള്‍ പരിശോധിക്കാന്‍ എത്തിയ ചീഫ് സെക്രട്ടറിക്കു നേരെ പ്രതിഷേധവുനമായി ഫ്‌ളാറ്റുടമകള്‍.സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘമാണ് ചീഫ് സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി എത്തിയത്. ഫ്‌ളാറ്റുടമകള്‍ ചീഫ് സെക്രട്ടറിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും തിരിച്ചു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. വിഷയത്തില്‍ സുപ്രീം കോടതിയെ സര്‍ക്കാരും നഗരസഭയും കൃത്യമായി കാര്യങ്ങള്‍ ധരിപ്പിച്ചില്ലെന്നാണ്ഫ്‌ളാറ്റുടമകള്‍ ആരോപിക്കുന്നത്. അപാര്‍ട്‌മെന്റുകളില്‍ താമസക്കാരുണ്ടെന്ന് ആരും സുപ്രീം കോടതിയെ ധരിപ്പിച്ചെല്ലുന്നും ഫ്‌ളാറ്റുടമകള്‍ ആരോപിക്കുന്നു.

അടിയന്തരമായി ഫ്്‌ളാറ്റുകള്‍ പൊളിക്കണമെന്ന് സുപ്രിം കോടതി വീണ്ടും നിര്‍ദേശിച്ചിട്ടും സംസ്ഥാന സര്‍ക്കാരും മരട് നഗരസഭയും ഇപ്പോഴും യാതൊരു വിധ സഹായവും നല്‍കുന്നില്ലെന്നും ഫ്‌ളാറ്റുടമകള്‍ ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഫ്‌ളാറ്റുടമകള്‍ മുഖ്യമന്ത്രിക്ക് കത്തും നല്‍കി. അതേ സമയം സുപ്രിം കോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്തരാണെന്നും ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിണ്ടെന്നും ചീഫ് സെക്രട്ടറി ടോം ജോസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.സുപ്രിം കോടതി പൊളിച്ചു നീക്കാന്‍ നിര്‍ദേശിച്ച നാലു ഫ്്‌ളാറ്റു സമുച്ചയവും ചീഫ് സെക്രട്ടറി ടോം ജോസ് സന്ദര്‍ശിച്ചു.

അതേ സമയം ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് മരട് നഗരസഭയുടെ അടിയന്തര കൗണ്‍സില്‍ യോഗം നാളെ ചേരും. ഈ യോഗത്തിനു ശേഷം ഫ്‌ളാറ്റുകള്‍ ഒഴിയണമെന്ന് നഗരസഭ ഫ്‌ളാറ്റുടമകള്‍ക്ക് നോട്ടീസ് നല്‍കുമെന്നാണ് വിവരം. എന്നാല്‍ എന്തുവന്നാലും ഫ്‌ളാറ്റുകള്‍ ഒഴിയെന്ന നിലപാടിലാണ് ഫ്‌ളാറ്റുടമകള്‍.തങ്ങളുടെ സമ്പാദ്യമെല്ലാം കൂട്ടി വെച്ച് വന്‍തുക മുടക്കി വാങ്ങിയ താമസസ്ഥലം വിട്ടിട്ട് തങ്ങള്‍ എവിടേയ്ക്ക് പോകുമെന്നാണ് ഇവര്‍ ചോദിക്കുന്നത് ചീഫ് സെക്രട്ടറിയ്‌ക്കെതിരെ പ്രതിഷേധിച്ച് ഫ്‌ളാറ്റുടമകളും ഇതു തന്നെയാണ് ഉയര്‍ത്തിയത്.

Next Story

RELATED STORIES

Share it