Kerala

സുപ്രിം കോടതി വിധി: മരടില്‍ ഫ്‌ളാറ്റു പൊളിക്കുമ്പോഴുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നം പഠിക്കാന്‍ ചെന്നൈ ഐ ഐ ടി സംഘമെത്തി

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ചെന്നൈ ഐഐടിയിലെ വിദഗ്ധന്‍ ദേവദാസ് മേനോന്റെ നേതൃത്വത്തിലുളള ആറംഗ സംഘം പരിശോധനയ്ക്ക് ശേഷം സര്‍ക്കാരിന് റിപോര്‍ട് സമര്‍പ്പിക്കും.സുപ്രീംകോടതി ഉത്തരവ് പ്രകാരം മരട് നഗരസഭയിലെ അഞ്ച് ഫ്‌ളാറ്റുകളാണ് പൊളിച്ചുനീക്കേണ്ടത്.മാലിന്യ സംസ്‌ക്കരണം, സമീപത്തുളള വീടുകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍,പരിസ്ഥിതി ആഘാതം തുടങ്ങിയവയെല്ലാം സംഘം പഠനവിധേയമാക്കും

സുപ്രിം കോടതി വിധി: മരടില്‍ ഫ്‌ളാറ്റു പൊളിക്കുമ്പോഴുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നം പഠിക്കാന്‍ ചെന്നൈ ഐ ഐ ടി സംഘമെത്തി
X

കൊച്ചി: സുപ്രീംകോടതി ഉത്തരവു പ്രകാരം മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നം പഠിക്കുന്നതിനായി മദ്രാസ് ഐഐടി സംഘം എത്തി പരിശോധന നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ചെന്നൈ ഐഐടിയിലെ വിദഗ്ധന്‍ ദേവദാസ് മേനോന്റെ നേതൃത്വത്തിലുളള ആറംഗ സംഘം പരിശോധനയ്ക്ക് ശേഷം സര്‍ക്കാരിന് റിപോര്‍ട് സമര്‍പ്പിക്കും.സുപ്രീംകോടതി ഉത്തരവ് പ്രകാരം മരട് നഗരസഭയിലെ അഞ്ച് ഫ്‌ളാറ്റുകളാണ് പൊളിച്ചുനീക്കേണ്ടത്.മാലിന്യ സംസ്‌ക്കരണം, സമീപത്തുളള വീടുകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍,പരിസ്ഥിതി ആഘാതം തുടങ്ങിയവയെല്ലാം സംഘം പഠനവിധേയമാക്കും.ഫ്‌ളാറ്റുകള്‍ സന്ദര്‍ശിച്ച് സംഘം ഉടമകളുമായി സംസാരിച്ചു. തുടര്‍ന്ന് മരട് നഗരസഭാ പ്രതിനിധികളുമായും തീരദേശ പരിപാല അതോറിറ്റിയുമായും ചര്‍ച്ചകള്‍ നടത്തി. വിശദമായ പഠന റിപോര്‍ട്ട് സര്‍ക്കാരിന് കൈമാറും.

നിലവില്‍ ഫ്‌ളാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവില്‍ ഉടമകള്‍ ആറാഴ്ചത്തെ സ്റ്റേ നേടിയിട്ടുണ്ട്. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിങ്, കായലോരം അപാര്‍ട്ട്‌മെന്റ്, ആല്‍ഫ വെഞ്ച്വേഴ്‌സ് എന്നീ ഫ്‌ളാറ്റുകളാണ് സുപ്രീം കോടതി ഉത്തരിവിനെ തുടര്‍ന്ന് പൊളിക്കേണ്ടത്. ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ ഉടമകള്‍ക്ക് മരട് നഗരസഭ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉടമകള്‍ തന്നെ പൊളിച്ചു നീക്കണമെന്നാണ് നിര്‍ദേശം. ഇതറിയിച്ച് കൊണ്ട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് നോട്ടീസ് അയച്ചിരുന്നു.അഞ്ച് കെട്ടിടങ്ങളിലായി അഞ്ഞൂറിലധികം ഫ്‌ളാറ്റുകളാണുള്ളത്. പത്ത് വര്‍ഷം മുന്‍പ് 40 ലക്ഷം മുടക്കി വാങ്ങിയത് മുതല്‍ ഒരു വര്‍ഷം മുമ്പ് മൂന്നു കോടി മുടക്കി വാങ്ങിയവരാണ് താമസക്കാരായ ഫ്‌ളാറ്റുടമകളിലേറെയും. മരട് ഗ്രാമപഞ്ചായത്ത് നല്‍കിയ ബില്‍ഡിങ് പെര്‍മിറ്റ് പിന്നിട് നഗരസഭ ആയപ്പോള്‍ ഭരണസമിതി ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ കേസുകളാണ് ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവിന് വഴിതെളിച്ചത്.കായലോരം ഒഴികെ മൂന്നും ആഡംബര അപ്പാര്‍ട്ടുമെന്റുകളാണ്. 288 ഫ്‌ളാറ്റുകളാണ് അവയിലുള്ളത്. ശരാശരി ഒന്നര കോടി രൂപയാണ് വില. മൊത്തം വില 450 കോടിയോളം. ഭൂരിഭാഗവും പ്രവാസികള്‍ വാങ്ങിയതാണ്. പകുതിപേരും ഇവിടെ താമസിക്കുന്നില്ല. ചിലര്‍ വാടകയ്ക്ക് നല്‍കിയിട്ടുണ്ട്. പൊളിക്കേണ്ട അഞ്ച് സമുച്ചയങ്ങളില്‍ ഒരെണ്ണം കേസ് ആരംഭിച്ചതോടെ നിര്‍മാണം നിര്‍ത്തി. മറ്റ് നാലെണ്ണത്തില്‍ ഒന്നിലെ മുഴുവന്‍ അപ്പാര്‍ട്ടുമെന്റുകളിലും താമസക്കാരുണ്ട്.

Next Story

RELATED STORIES

Share it