Kerala

മരടിലെ ഫ്ളാറ്റ് സമുച്ചയം പൊളിക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ത്തി ഉടമകളുടെ ധര്‍ണ

മരട് ഭവനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മരട് നഗരസഭ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ മുന്‍ എം പി സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്തു.ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിലൂടെ ദൂരവ്യാപകമായ പ്രത്യാഘാതമായിക്കും സംസ്ഥാനത്ത് ഉണ്ടാകുകയെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു

മരടിലെ ഫ്ളാറ്റ് സമുച്ചയം പൊളിക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ത്തി ഉടമകളുടെ ധര്‍ണ
X

കൊച്ചി: മരടിലെ അഞ്ചു ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനവും സ്വാഭാവിക നീതിയുടെ നിഷേധവുമാണെന്ന് ചൂണ്ടിക്കാട്ടി മരട് ഭവനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഫ്ളാറ്റുടമകള്‍ മരട് നഗരസഭ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. മുന്‍ എം പി സെബാസ്റ്റ്യന്‍ പോള്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിലൂടെ ദൂരവ്യാപകമായ പ്രത്യാഘാതമായിക്കും സംസ്ഥാനത്ത് ഉണ്ടാകുകയെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. പാരിസ്ഥിതിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഫ്ളാറ്റുകള്‍ പൊളിക്കാന്‍ കോടതി ഉത്തരവിട്ടതെങ്കില്‍ അവ പൊളിക്കുമ്പോള്‍ ഉണ്ടാകാന്‍ പോകുന്ന പാരിസ്ഥിതിക പ്രശ്നത്തെക്കുറിച്ചും ആലോചിക്കേണ്ടതായിരുന്നു. പ്രശ്നത്തില്‍ ഫ്ളാറ്റുടമകള്‍ക്ക് നീതി ലഭ്യമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നും സെബാസ്റ്റ്യന്‍ പോള്‍ ആവശ്യപ്പെട്ടു.










മരട് ഭവന സംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളിയുടെ അധ്യക്ഷതയില്‍ നടന്ന ധര്‍ണയില്‍ മുന്‍ മന്ത്രി കെ ബാബു, മധുസൂദനന്‍ സംസാരിച്ചു. ഫ്ളാറ്റുടമകളായ ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി, നടന്‍ സൗബിന്‍ ഷാഹിര്‍ എന്നിവരും ധര്‍ണയില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it