Top

സ്വാശ്രയ മെഡിക്കല്‍ ഫീസ് : ഹൈക്കോടതിയുടെ തീര്‍പ്പിനു വിധേയമായിരിക്കുമെന്ന് ഡിവിഷന്‍ ബെഞ്ച്

പുതിയ ഫീസ് ഘടന ചോദ്യം ചെയ്ത് തൃശൂരിലെ ജൂബിലി മെഡിക്കല്‍ മിഷന്‍ സമര്‍പ്പിച്ച കേസാണ് ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത് .കേസില്‍ കോടതി നാളെ പ്രാഥമിക വാദം കേള്‍ക്കും

സ്വാശ്രയ മെഡിക്കല്‍  ഫീസ് : ഹൈക്കോടതിയുടെ തീര്‍പ്പിനു വിധേയമായിരിക്കുമെന്ന് ഡിവിഷന്‍ ബെഞ്ച്

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജ് ഫീസ് ഹൈക്കോടതിയുടെ തീര്‍പ്പിനു വിധേയമായിരിക്കുമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്.ഇക്കാര്യം വിദ്യാര്‍ഥികളെഅറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു .പുതിയ ഫീസ് ഘടന ചോദ്യം ചെയ്ത് തൃശൂരിലെ ജൂബിലി മെഡിക്കല്‍ മിഷന്‍ സമര്‍പ്പിച്ച കേസാണ് ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത് .കേസില്‍ കോടതി നാളെ പ്രാഥമിക വാദം കേള്‍ക്കും .ഫീസ് ഘടന ഏഴ് ലക്ഷമായി ഉയര്‍ത്തണമെന്നാണു ഹരജിക്കാരുടെ ആവശ്യം.ഓരോ കോളജിന്റെയും ഫീസ് ഘടന ജസ്റ്റീസ് ആര്‍ രാജേന്ദ്ര ബാബു കമ്മിറ്റി നിശ്ചയിച്ചു കോളജുകള്‍ക്ക് കൈമാറിയിട്ടുണ്ട് .ഫീസ് ഘടന പുതുക്കണമെന്നാവശ്യപ്പെട്ട് മാനേജ്‌മെന്റുകള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു .

Next Story

RELATED STORIES

Share it