Kerala

പുതിയ സമര ചരിത്രം കുറിച്ച് ആലുവയില്‍ അംബേദ്കര്‍ സ്‌ക്വയര്‍ സമാപിച്ചു

സമാപന സമ്മേളനം എസ്ഡിപിഐ സംസ്ഥാന ഖജാന്‍ജി അജ്മല്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.ഡല്‍ഹി കലാപക്കേസ് കൈകാര്യം ചെയ്യുന്നതില്‍ എന്ത് പരിമിതിയാണുള്ളതെന്ന് പൊതുസമൂഹത്തോട് തുറന്ന് പറയാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തയ്യാറാകണമെന്ന് അജ്മല്‍ ഇസ്മായില്‍ ആവശ്യപ്പെട്ടു

പുതിയ സമര ചരിത്രം കുറിച്ച് ആലുവയില്‍ അംബേദ്കര്‍ സ്‌ക്വയര്‍  സമാപിച്ചു
X

കൊച്ചി; ഇരുപതടിയില്‍ ഉയര്‍ന്ന് നിന്ന അബേദ്കര്‍ പ്രതിമക്ക് താഴെ അഞ്ച് ദിനങ്ങളിലായി തടിച്ച് കൂടിയ ആയിരങ്ങള്‍ മുഴക്കിയ പോരാട്ടാഹ്വാനത്തോടെ ആലുവയില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി സ്ഥാപിച്ച അംബേദ്കര്‍ സ്‌ക്വയര്‍ സമാപിച്ചു.സിഎഎ പിന്‍വലിക്കുക,എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു അംബേദ്കര്‍ സ്‌ക്വയര്‍ സംഘടിപ്പിച്ചത്.ഡല്‍ഹി കലാപക്കേസ് കൈകാര്യം ചെയ്യുന്നതില്‍ എന്ത് പരിമിതിയാണുള്ളതെന്ന് പൊതുസമൂഹത്തോട് തുറന്ന് പറയാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തയ്യാറാകണമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത എസ്ഡിപിഐ സംസ്ഥാന ഖജാന്‍ജി അജ്മല്‍ ഇസ്മായില്‍ ആവശ്യപ്പെട്ടു.

ഗുജറാത്ത് മറക്കരുതെന്ന് ഭീഷണിപ്പെടുത്തി കലാപത്തിനിറങ്ങിയ സംഘ് പരിവാറിനോട് ഡല്‍ഹിയിലെ ജനങ്ങള്‍ അഗ്നിയായി പെയ്തിറങ്ങിയാണ് മറുപടി നല്‍കിയത്.രണ്ട് ദിവസം കൊണ്ട് കലാപം അവസാനിച്ചത് ജനങ്ങള്‍ ഗുജറാത്ത് മറക്കാതിരുന്നത് കൊണ്ടാണ്.വരാനിരിക്കുന്നത് സംഘ് പരിവാറും അവരെ എതിര്‍ക്കുന്നവരും തമ്മിലുള്ള തീക്ഷ്ണമായ പോരാട്ടങ്ങളുടെ നാളുകളാണ്. അതിന് നേതൃത്വം കൊടുക്കുന്നവരാണ് ചരിത്രത്തിന്റെ ഭാഗമാകുന്നത്. നമ്മുടെ പൂര്‍വ്വികര്‍ കാണിച്ച് തന്ന മാര്‍ഗത്തിലൂടെ മുന്നേറി നമ്മള്‍ ഈ സമരം വിജയിക്കുക തന്നെ ചെയ്യുമെന്നും അജ്മല്‍ ഇസ്മായില്‍ പറഞ്ഞു.

സമാപന സമ്മേളനത്തില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റിയംഗം ഷാനവാസ് കൊടിയന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി, വി എം ഫൈസല്‍, അജ്മല്‍ കെ മുജീബ്, സുധീര്‍ ഏലൂക്കര, ലത്തീഫ് കോമ്പാറ,അബ്ദുല്‍ സലാം അല്‍ഖാസിമി, ഇബ്രാഹിം മൗലവി, സനൂപ് മൗലവി, ഷീബ സഗീര്‍,നാസര്‍ എളമന, ഷാനവാസ് പുതുക്കാട്, റമീന ജബ്ബാര്‍, ഷെജീര്‍ കുന്നത്തേരി ,സക്കീന നാസര്‍, ജിന്‍ഷ താഹിര്‍,നജ്മുദ്ദീന്‍ ലക്ഷദ്വീപ്, സിയാദ് ഉളിയന്നൂര്‍ സംസാരിച്ചു.സമ്മേളന ശേഷം അംബേദ്കര്‍ സ്‌ക്വയറില്‍ വൈവിധ്യമുള്ള സമരാവിഷ്‌കാരങ്ങളും സംഗീത ശില്‍പവും തെരുവരങ്ങ് നാടകവും അരങ്ങേറി.

Next Story

RELATED STORIES

Share it