Kerala

എസ്ഡിപിഐ സിറ്റിസൺസ് മാർച്ച്: ജസ്റ്റിസ് കോൽസെ പാട്ടീൽ ഉദ്ഘാടനം ചെയ്യും

മാർച്ചിൽ സ്ത്രീകളും കുട്ടികളും അടക്കം പതിനായിരങ്ങൾ പങ്കെടുക്കും.

എസ്ഡിപിഐ സിറ്റിസൺസ് മാർച്ച്: ജസ്റ്റിസ് കോൽസെ പാട്ടീൽ ഉദ്ഘാടനം ചെയ്യും
X

മലപ്പുറം : "സിഎഎ പിൻവലിക്കുക, എൻആർസി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച കേരളം രാജ്ഭവനിലേക്ക് സിറ്റിസൺസ് മാർച്ച് പൊതു സമ്മേളനം മലപ്പുറം കിഴക്കേത്തല ഗ്രൗണ്ടിൽ ജസ്റ്റിസ് കോൽസെ പാട്ടീൽ ഉൽഘാടനം ചെയ്യും. ജനുവരി 21 ന് വൈകുന്നേരം 6 മണിക്കാണ് മലപ്പുറത്ത് പൊതുസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

വൈകുന്നേരം 4 മണിക്ക് കോണോപാറയിൽ നിന്നും ആരംഭിക്കുന്ന മാർച്ച് മുണ്ടുപറമ്പ് ജംക്ഷൻ വഴി കുന്നുമ്മൽ ചുറ്റി കിഴക്കേത്തലയിൽ സമാപിക്കും. മാർച്ചിൽ സ്ത്രീകളും കുട്ടികളും അടക്കം പതിനായിരങ്ങൾ പങ്കെടുക്കും. പൗരത്വബിൽ ഭേദഗതിയുടെ അപകടകങ്ങൾ സമൂഹത്തെ ബോധ്യപ്പെടുത്തുന്ന നിശ്ചല ദൃശ്യങ്ങൾ മാർച്ചിനെ ആകർഷകമാക്കും.

എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി, പോപുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ധീൻ എളമരം, ഹൈദരാബാദിലെ മനുഷ്യാവകാശ പ്രവർത്തക ഡോ. അസ്മ സാഹിറ, എസ്ഡിപിഐ സംസ്ഥാന നേതാക്കളായ എംകെ മനോജ് കുമാർ, പി അബ്ദുൽ ഹമീദ്, റോയ് അറക്കൽ , തുളസീധരൻ പള്ളിക്കൽ , പിയുസിഎൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പിഎ പൗരൻ, വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ്, പിഡിപി മലപ്പുറം ജില്ലാ പ്രസിഡണ്ട് സലാം മൂന്നിയൂർ , ബിഎസ്പി ജില്ലാ കോ-ഓർഡിനേറ്റർ സഫർ ഐക്കരപ്പടി എന്നിവർ പങ്കെടുത്ത് സംസാരിക്കും.

Next Story

RELATED STORIES

Share it