Kerala

മണ്ഡല കാലത്ത് അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ക്ക് പമ്പ വരെ പ്രവേശനം അനുവദിക്കമെന്ന് ദേവസ്വം ബോര്‍ഡ്

വാഹനങ്ങള്‍ പമ്പ വരെ അനുവദിക്കണമെന്ന ഹരജിയിലാണ് ദേവസ്വം ബോര്‍ഡ് അഭിപ്രായം വ്യക്തമാക്കിയത് . ഹരജിയില്‍ കോടതി സര്‍ക്കാറിന്റെ നിലപാട് തേടി.സുരക്ഷാ കാരണങ്ങളാല്‍ നിലക്കല്‍ വരെ മാത്രമേ സ്വകാര്യ വാഹനങ്ങള്‍ക്ക് ഇപ്പോള്‍ അനുമതിയുള്ളു.മാസപ്പൂജക്കും വിശേഷാല്‍ അവസരങ്ങളിലും അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ക്ക് പമ്പ വരെ പോകാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിലുടെ അനുമതി നല്‍കിയിട്ടുണ്ട്

മണ്ഡല കാലത്ത് അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ക്ക് പമ്പ വരെ പ്രവേശനം അനുവദിക്കമെന്ന്  ദേവസ്വം ബോര്‍ഡ്
X

കൊച്ചി: മണ്ഡല കാലത്ത് അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ക്ക് പമ്പ വരെ പ്രവേശനം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.വാഹനങ്ങള്‍ പമ്പ വരെ അനുവദിക്കണമെന്ന ഹരജിയിലാണ് ദേവസ്വം ബോര്‍ഡ് അഭിപ്രായം വ്യക്തമാക്കിയത് . ഹരജിയില്‍ കോടതി സര്‍ക്കാറിന്റെ നിലപാട് തേടി.സുരക്ഷാ കാരണങ്ങളാല്‍ നിലക്കല്‍ വരെ മാത്രമേ സ്വകാര്യ വാഹനങ്ങള്‍ക്ക് ഇപ്പോള്‍ അനുമതിയുള്ളു.

മാസപ്പൂജക്കും വിശേഷാല്‍ അവസരങ്ങളിലും അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ക്ക് പമ്പ വരെ പോകാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിലുടെ അനുമതി നല്‍കിയിട്ടുണ്ട്. കൂടാതെ ശബരിമലയില്‍ എന്‍ജിനീയറിങ് പില്‍ഗ്രിം ഷെല്‍ട്ടര്‍ സെന്റര്‍ സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി ഹൈക്കോടതി ശരി വെച്ചു. പിഡബ്ല്യുഡിയാണ് ഷെല്‍ട്ടര്‍ ഏറ്റെടുത്തത്. 22 സെന്റ് സ്ഥലവും, ഇരു നില കെട്ടിടവും അടങ്ങുന്നതാണ് ഷെല്‍ട്ടര്‍ കെട്ടിടത്തിന്റെ താക്കോല്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തു എന്‍ജിനീയറിങ് പില്‍ഗ്രിം ഷെല്‍ട്ടര്‍ സെന്റര്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവിട്ടത്.

Next Story

RELATED STORIES

Share it