Kerala

ശബരിമല ദര്‍ശനം: സര്‍ക്കാര്‍ ആര്‍എസ്എസിനെപോലെ പെരുമാറുന്നു; കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്യുമെന്ന് ബിന്ദു

ആര്‍എസുമായിട്ടോ മറ്റേതെങ്കിലും പാര്‍ടിയുമായിട്ടോ തനിക്ക് യാതൊരു വിധ ബന്ധവുമില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു.പോലിസ് തടഞ്ഞാല്‍ തങ്ങള്‍ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്യുമെന്നും ബിന്ദു അമ്മിണി പറഞ്ഞു. കോടതിലക്ഷ്യ ഹരജി ഫയല്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ബിന്ദു ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇവര്‍ തന്റെ അഭിഭാഷകയെ ആശുപത്രിയിലേക്ക്‌വിളിച്ചുവരുത്തി തുടര്‍ നടപടി സ്വീകരിച്ചു. സര്‍ക്കാരിനെയും ചീഫ് സെക്രട്ടറിയെയും എതിര്‍ കക്ഷിയാക്കിയാണ് ഇവര്‍ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്യുന്നതെന്നാണ് വിവരം

ശബരിമല ദര്‍ശനം: സര്‍ക്കാര്‍ ആര്‍എസ്എസിനെപോലെ പെരുമാറുന്നു; കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്യുമെന്ന് ബിന്ദു
X

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ തങ്ങള്‍ക്ക് സംരക്ഷണം നല്‍കാതെ സര്‍ക്കാര്‍ ആര്‍എസ്എസിന്റെ സ്വഭാവം കാണിക്കുകയാണെന്നും തങ്ങള്‍ക്ക് സംരഷണം നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്യുമെന്നും ബിന്ദു അമ്മിണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ആര്‍എസുമായിട്ടോ മറ്റേതെങ്കിലും പാര്‍ടിയുമായിട്ടോ തനിക്ക് യാതൊരു വിധ ബന്ധവുമില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു.പോലിസ് തടഞ്ഞാല്‍ തങ്ങള്‍ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്യുമെന്നും ബിന്ദു അമ്മിണി പറഞ്ഞു. കോടതിലക്ഷ്യ ഹരജി ഫയല്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ബിന്ദു ആരംഭിച്ചു.

ഇതിന്റെ ഭാഗമായി ഇവര്‍ തന്റെ അഭിഭാഷകയെ ആശുപത്രിയിലേക്ക്‌വിളിച്ചുവരുത്തി തുടര്‍ നടപടി സ്വീകരിച്ചു. സര്‍ക്കാരിനെയും ചീഫ് സെക്രട്ടറിയെയും എതിര്‍ കക്ഷിയാക്കിയാണ് ഇവര്‍ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്യുന്നതെന്നാണ് വിവരം.ബിന്ദുവിനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ നടപടി സ്വീകരിച്ചുവെങ്കിലും സുരക്ഷ ഭീഷണിയെ തുടര്‍ന്ന് പോലിസ് ഇവരോട് തല്‍ക്കാലും ആശുപത്രിയില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സുരക്ഷ ഒരുക്കികഴിഞ്ഞതിനു ശേഷം ബിന്ദുവിനെ ആശുപത്രിയില്‍ നിന്നും മാറ്റും. അതേ സമയം ശബരിമല ദര്‍ശനത്തിന് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനും പോലിസിനും കഴിഞ്ഞ ദിവസം ഇമെയില്‍ ചെയ്തിരുന്നതായി തൃപ്തി ദേശായിയുടെ ഭര്‍ത്താവ് മാധ്യമ പ്രര്‍ത്തകരോട് പറഞ്ഞു.

Next Story

RELATED STORIES

Share it