Kerala

ശബരിമല: എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ സ്വകാര്യബില്ലിനെ രാഷ്ട്രീയ കക്ഷികള്‍ പിന്തുണയക്കണമെന്ന് രാഹുല്‍ ഈശ്വര്‍

ശബരിമല വിഷയത്തില്‍ കക്ഷി രാഷ്ട്രീയം മാറ്റിവെച്ച് എല്ലാവരും ഒരുമിച്ച് നില്‍ക്കണം. സിപിഎം എംപി എ എം ആരിഫ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യില്ലെന്ന് പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. സിപിഎം നിലപാട്മയപ്പെടുത്തിയ സാഹചര്യത്തില്‍ വിശ്വാസികള്‍ക്ക് വിജയമുണ്ടാകുമെന്നാണ് പ്രതീക്ഷ.ബില്ല് അവതരിപ്പിക്കപ്പെടുന്നതോടെ വിഷയത്തില്‍ വീണ്ടും സുപ്രിംകോടതിയുടെ ശ്രദ്ധകൊണ്ടുവരാന്‍ സാധിക്കും

ശബരിമല: എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ സ്വകാര്യബില്ലിനെ രാഷ്ട്രീയ കക്ഷികള്‍ പിന്തുണയക്കണമെന്ന് രാഹുല്‍ ഈശ്വര്‍
X

കൊച്ചി: ശബരിമല വിഷയത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപി പാര്‍ലെന്റില്‍ അവതരിപ്പിക്കുന്ന സ്വകാര്യ ബില്ല് രാഷ്ട്രീയ വ്യത്യാസമില്ലാതെ പിന്തുണയ്ക്കണമെന്ന് രാഹുല്‍ ഈശ്വര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ കക്ഷി രാഷ്ട്രീയം മാറ്റിവെച്ച് എല്ലാവരും ഒരുമിച്ച് നില്‍ക്കണം. സിപിഎം എംപി എ എം ആരിഫ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യില്ലെന്ന് പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. സിപിഎം നിലപാട്മയപ്പെടുത്തിയ സാഹചര്യത്തില്‍ വിശ്വാസികള്‍ക്ക് വിജയമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ബില്ല് അവതരിപ്പിക്കപ്പെടുന്നതോടെ വിഷയത്തില്‍ വീണ്ടും സുപ്രിംകോടതിയുടെ ശ്രദ്ധകൊണ്ടുവരാന്‍ സാധിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ കക്ഷികള്‍ ജെല്ലിക്കെട്ടില്‍ കാണിച്ച യോജിപ്പ് കേരളത്തിലെ നേതാക്കള്‍ പള്ളിക്കെട്ടില്‍ കാണിക്കണം. സര്‍ക്കാര്‍ പിന്തുണ നല്‍കി ആചാരം സംരക്ഷിക്കുകയും സമവായത്തിലെത്തുകയും വേണമെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു.രാജ്യത്തിന്റെ ബഹുസ്വരതയെയും മതസൗഹാര്‍ദത്തെയും ഇല്ലാതാക്കുന്നതാണ് ഏകസിവില്‍കോഡെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ബഹുസ്വരത സംരക്ഷിക്കപ്പെടുന്നതിന് ഭരണ ഘടനയിലെ ആര്‍ട്ടിക്കിള്‍ 25 ശക്തിപ്പെടണം. അത് ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.ശബരിമല വിഷയത്തില്‍ സുപ്രിംകോടതി പുനപരിശോധന ഹരജി മാറ്റിവെച്ച് 134 ദിവസമായിട്ടും പരിഗണിക്കപ്പെടാത്തത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ അപൂര്‍വ സംഭവമാണ്. ഭരണഘടന ഭേദഗതിയല്ലെങ്കില്‍ ശബരിമല വിശ്വാസികളെ ഒരു പ്രത്യേക വിഭാഗമായി തിരിച്ച് ആചാരം സംരക്ഷിക്കാനുള്ള നടപടിയെങ്കിലും ഉണ്ടാകണമെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it