Kerala

എസ് സി പ്രൊമോട്ടര്‍ തട്ടിയെടുത്ത ധനസഹായം സര്‍ക്കാര്‍ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പട്ടികജാതിക്കാരിയും നിര്‍ധന വീട്ടമ്മയുമായ വൈക്കം പുളിഞ്ചുവട് വാര്യത്തൊടി ഓമനക്ക് സഹായം അനുവദിക്കാനാണ് കമ്മീഷന്‍ നഗരകാര്യ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. 2,10,000 രൂപയുടെ സഹായമാണ് എസ് സി പ്രൊമോട്ടര്‍ കൃത്രിമ രേഖയുണ്ടാക്കി തട്ടിയെടുത്തത്. ഇതിലേക്ക് പ്രതേ്യക സര്‍ക്കാര്‍ ഉത്തരവ് വേണമെങ്കില്‍ അത് അനുവദിക്കുന്നതിന് തദ്ദേശ സ്വയംഭരണ സെക്രട്ടറി നടപടിയെടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.വൈക്കം നഗരസഭാ സെക്രട്ടറി നിര്‍ധനയായ വീട്ടമ്മക്ക് ധനഹായം ലഭ്യമാക്കാന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും തികച്ചും ലാഘവത്തോടെയാണ് അദ്ദേഹം വിഷയത്തില്‍ ഇടപെട്ടതെന്നും കമ്മീഷന്‍ വിമര്‍ശിച്ചു

എസ് സി പ്രൊമോട്ടര്‍ തട്ടിയെടുത്ത ധനസഹായം സര്‍ക്കാര്‍ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
X

കൊച്ചി : എസ് സി പ്രൊമോട്ടര്‍ പട്ടിക ജാതിക്കാരിയായ വീട്ടമ്മയില്‍ നിന്നും തട്ടിയെടുത്ത ഭവനനിര്‍മ്മാണ ധനസഹായം സര്‍ക്കാര്‍ വീട്ടമ്മക്ക് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്.പട്ടികജാതിക്കാരിയും നിര്‍ധന വീട്ടമ്മയുമായ വൈക്കം പുളിഞ്ചുവട് വാര്യത്തൊടി ഓമനക്ക് സഹായം അനുവദിക്കാനാണ് കമ്മീഷന്‍ നഗരകാര്യ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. 2,10,000 രൂപയുടെ സഹായമാണ് എസ് സി പ്രൊമോട്ടര്‍ കൃത്രിമ രേഖയുണ്ടാക്കി തട്ടിയെടുത്തത്. ഇതിലേക്ക് പ്രതേ്യക സര്‍ക്കാര്‍ ഉത്തരവ് വേണമെങ്കില്‍ അത് അനുവദിക്കുന്നതിന് തദ്ദേശ സ്വയംഭരണ സെക്രട്ടറി നടപടിയെടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.വൈക്കം നഗരസഭാ സെക്രട്ടറി നിര്‍ധനയായ വീട്ടമ്മക്ക് ധനഹായം ലഭ്യമാക്കാന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും തികച്ചും ലാഘവത്തോടെയാണ് അദ്ദേഹം വിഷയത്തില്‍ ഇടപെട്ടതെന്നും കമ്മീഷന്‍ വിമര്‍ശിച്ചു.

പരാതിക്കാരിക്ക് സര്‍ക്കാര്‍ അനുവദിച്ച ധനസഹായത്തിന്റെ രണ്ടും മൂന്നും ഗഡുക്കള്‍ രേഖകള്‍ തിരുത്തി എസ് സി പ്രൊമോട്ടറായ വനിത സ്വന്തം അക്കൗണ്ടില്‍ നിഷേപിക്കുകയായിരുന്നു. പണാപഹരണ കേസ് വിജിലന്‍സിന്റെ പരിഗണനയിലാണ്. വീട് നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും ധനസഹായം അനുവദിക്കുന്നതിനു മുമ്പ് ബന്ധപ്പെട്ട ഉദേ്യാസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കണമെന്ന വ്യവസ്ഥ പാലിച്ചിരുന്നെങ്കില്‍ പരാതിക്കാരിക്ക് തുക നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുമായിരുന്നില്ല.പരാതിക്കാരിക്ക് സംഭവിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും അത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നേരേ കണ്ണടയ്ക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു.

അഗതികളും നിര്‍ധനരുമായ ജനങ്ങളെ ചില ഉദേ്യാഗസ്ഥര്‍ ചൂഷണം ചെയ്യുന്നതിന്റെ ഉത്തമ ഉദാഹരണമാണ് പരാതിക്കാരിയുടെ കേസ് എന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.പരാതി പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ ഉള്‍ക്കൊള്ളിച്ച് നഗരകാര്യ ഡയറക്ടര്‍ ഓഗസ്റ്റ് 30 നകം കമ്മീഷനില്‍ റിപോര്‍ട്ട് നല്‍കണം. പരാതിയിലുള്ള അനന്തര നടപടികള്‍ റിപോര്‍ട്ട് കിട്ടിയ ശേഷം തീരുമാനിക്കും. ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ക്കും വിജിലന്‍സ് കേസിനും ഉത്തരവ് തടസ്സമാകില്ല.

Next Story

RELATED STORIES

Share it