Kerala

റോഡിലെ മരണക്കുഴികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അടയ്ക്കണമെന്ന് ഹൈക്കോടതി

യാത്രക്കാര്‍ കുഴികളില്‍ വീണ് മറ്റു വാഹനങ്ങള്‍ കയറി മരിക്കുകയാണ് .ആര്‍ക്കും ഒരു ഉത്തരവാദിത്തവുമില്ലന്നും കോടതി ചൂണ്ടിക്കാട്ടി.കൊച്ചിയിലെ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് കോര്‍പറേഷന് ഒരു പദ്ധതിയുമില്ലന്നും നിര്‍മാണം എന്നു തുടങ്ങി എന്ന് തീരുമെന്ന് ആര്‍ക്കും ഒരു തിട്ടവുമില്ലന്നും കോടതി ചുണ്ടിക്കാട്ടി. റോഡ് നിര്‍മാണത്തിന് മറ്റ് വകുപ്പുകളുടെ സഹകരണം കിട്ടുന്നില്ലന്ന് കോര്‍പറേഷന്‍ അറിയിച്ചു. .അനുമതിക്ക് കാത്ത് നില്‍ക്കാതെ നിര്‍മാണം അടിയന്തരമായി പുര്‍ത്തിയാക്കാന്‍ കോടതി കോര്‍പറേഷനും ജിസിസിഎക്കും നിര്‍ദേശം നല്‍കി

റോഡിലെ മരണക്കുഴികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അടയ്ക്കണമെന്ന് ഹൈക്കോടതി
X

കൊച്ചി: റോഡിലെ മരണക്കുഴികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അടയ്ക്കണമെന്ന് ഹൈക്കോടതി. അപകടങ്ങള്‍ ദിനംപ്രതി പെരുകുകയാണ് .യാത്രക്കാര്‍ കുഴികളില്‍ വീണ് മറ്റു വാഹനങ്ങള്‍ കയറി മരിക്കുകയാണ് .ആര്‍ക്കും ഒരു ഉത്തരവാദിത്തവുമില്ലന്നും കോടതി ചൂണ്ടിക്കാട്ടി.കൊച്ചിയിലെ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് കോര്‍പറേഷന് ഒരു പദ്ധതിയുമില്ലന്നും നിര്‍മാണം എന്നു തുടങ്ങി എന്ന് തീരുമെന്ന് ആര്‍ക്കും ഒരു തിട്ടവുമില്ലന്നും കോടതി ചുണ്ടിക്കാട്ടി. റോഡ് നിര്‍മാണത്തിന് മറ്റ് വകുപ്പുകളുടെ സഹകരണം കിട്ടുന്നില്ലന്ന് കോര്‍പറേഷന്‍ അറിയിച്ചു. .അനുമതിക്ക് കാത്ത് നില്‍ക്കാതെ നിര്‍മാണം അടിയന്തരമായി പുര്‍ത്തിയാക്കാന്‍ കോടതി കോര്‍പറേഷനും ജിസിസിഎക്കും നിര്‍ദേശം നല്‍കി .കൊച്ചി നഗര പരിധിയില്‍ റോഡുകളുടെ അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുണ്ടന്ന് കോര്‍പറേഷന്‍ അറിയിച്ചു. സ്വീകരിക്കുന്ന നടപടികള്‍ രണ്ടാഴ്ചക്കകം അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. പിഡബ്ള്യുഡി റോഡുകളുടെയും ദേശീയ പാതയിലേയും നിര്‍മാണ പുരോഗതി വ്യക്തമാക്കി സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു.

മഴ കാരണമാണ് റോഡുകള്‍ നന്നാക്കാനാവാത്തത്. പകല്‍ സമയത്ത് പണികള്‍ നടത്താനാവാത്ത സാഹചര്യമെന്ന് കോര്‍പറേഷന്‍. പണി ചെയ്യുന്നതിന് കരാര്‍ കൊടുത്തിട്ടുണ്ട്. മൂന്നു തവണ കോണ്‍ട്രാക്ടര്‍ മെഷീനുമായി വന്നു ഈര്‍പ്പം ഉള്ളതുകൊണ്ട് രാത്രികാലങ്ങളില്‍ പണി ചെയ്യാനാവില്ലെന്നു കോണ്‍ട്രാക്ടര്‍ അറിയിച്ചെന്ന് കോര്‍പറേഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. ജല അതോറിറ്റിക്ക് റോഡ് പൊളിക്കുന്നതിന് അനുമതി കൊടുത്തപ്പോള്‍ പ്ലാനിങ്ങില്ലാതെയാണ് കൊടുത്തതെന്ന് കോടതി പറഞ്ഞു. സമയബന്ധിതമായി തീര്‍ക്കാന്‍ എന്തു കൊണ്ട് വ്യവസ്ഥ വയ്ക്കുന്നില്ലെന്നു കോടതി ആരാഞ്ഞു.

കോര്‍പറേഷന്‍ റോഡുകളുടെ അറ്റകുറ്റപണികള്‍ തീര്‍ത്തെന്ന് കോര്‍പറേഷന്‍ അറിയിച്ചപ്പോള്‍ സ്റ്റേറ്റ്മെന് എവിടെയെന്ന് കോടതി ആരാഞ്ഞു.ഓരോ വര്‍ഷവും മഴ വരുന്നു റോഡുകള്‍ വീണ്ടും വീണ്ടും നന്നാക്കുന്നു. ലോകത്ത് ഒരിടത്തും ഇത്തരം സംഭവമുണ്ടാവില്ല. നികുതിയടക്കുന്ന ജനത്തിന്ന് നിങ്ങള്‍ എന്താണ് നല്‍കുന്നതെന്നും കോടതി വാക്കാല്‍ ആരാഞ്ഞു. അപകടങ്ങള്‍ ഗുരുതരമായി ലോകം പരിഗണിക്കുമ്പോള്‍ നമ്മള്‍ വളരെ നിസാരമായു കാണുകയാണെന്നു കോടതി പരാമര്‍ശിച്ചു. പൗരാന്റ സുരക്ഷിതത്വമാണ് പ്രധാനപ്പെട്ടത്. കാത്തു നില്‍ക്കാതെ അപകടങ്ങള്‍ ഒഴിവാക്കാന്‍ റോഡുകള്‍ പണിയുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് 29നു വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it