Kerala

അമിത്ഷായുടെ രീതി പിണറായി വിജയന്‍ പിന്തുടരുന്നത് ശരിയല്ലെന്ന് രമേശ് ചെന്നിത്തല

പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തുന്നത് അവസാനിപ്പിക്കണം.ചരിത്ര കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയര്‍ത്തിയവരെ പോലിസ് നേരിട്ട രീതി ശരിയല്ല. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന പോലിസ് നടപടി ഉടന്‍ അവസാനിപ്പിക്കണം. ഇത്തരം ജനാധിപത്യ വിരുദ്ധ നടപടിയില്‍ നിന്ന് സര്‍ക്കാര്‍ ഉടന്‍ പിന്മാറണം. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ചരിത്രകാരന്മാര്‍ തീവ്രവാദികളല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞുഗവര്‍ണര്‍ പദവിയുടെ മഹത്വവും ഔന്നത്യവും അദ്ദേഹം മനസിലാക്കണം

അമിത്ഷായുടെ രീതി പിണറായി വിജയന്‍ പിന്തുടരുന്നത് ശരിയല്ലെന്ന് രമേശ് ചെന്നിത്തല
X

കൊച്ചി: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ നേരിടുന്നതില്‍ അമിത്ഷായുടെ അതെ രീതിയാണ് പിണറായി വിജയന്റെ പോലിസ് പിന്തുടരുന്നതെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കഠിനമായ വകുപ്പുകളാണ് പോലിസ് പ്രതിഷേധക്കാര്‍ക്കെതിരെ ചുമത്തുന്നത്. ചരിത്ര കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയര്‍ത്തിയവരെ പോലിസ് നേരിട്ട രീതി ശരിയല്ല. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന പോലിസ് നടപടി ഉടന്‍ അവസാനിപ്പിക്കണം. ഇത്തരം ജനാധിപത്യ വിരുദ്ധ നടപടിയില്‍ നിന്ന് സര്‍ക്കാര്‍ ഉടന്‍ പിന്മാറണം. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ചരിത്രകാരന്മാര്‍ തീവ്രവാദികളല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തനിയെ നടക്കാന്‍ പോലും ബുദ്ധിമുട്ടുന്ന ഇര്‍ഫാന്‍ ഹബീബ് ഗവര്‍ണറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്ന് പറയുന്നത് ബാലിശമാണ്. ഗവര്‍ണര്‍ പദവിയുടെ മഹത്വവും ഔന്നത്യവും അദ്ദേഹം മനസിലാക്കണമെന്നും രമേശ് ചെന്നിത്തല ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. അതാത് സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ മഹത്വം മനസിലാക്കി പ്രവര്‍ത്തിച്ചില്ലെങ്കില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. പാര്‍ലമെന്റ് പാസാക്കി എന്ന് കരുതി അത് നടപ്പിലാക്കണം എന്നില്ല. ഓരോ സംസ്ഥാനത്തിനും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. ഗവര്‍ണര്‍ ഓരോ ദിവസവും ഓരോ പ്രസ്താവനകള്‍ ഇറക്കിയിട്ട് കാര്യമില്ല. പൗരത്വ ഭേദഗതി നിയമം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. പിന്നെങ്ങനെയാണ് അതിനു അന്തിമരൂപമായതെന്ന് പറയാന്‍ കഴിയുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.നാളെ നടക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ബില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി ഡി സതീശന്‍ എംഎല്‍എ നോട്ടീസ് നല്‍കും. പൗരത്വ ബില്‍ വിഷയത്തില്‍ സഭ ഒറ്റക്കെട്ടായി നില്‍കുമെന്നാണ് തന്റെ വിശ്വാസമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Next Story

RELATED STORIES

Share it