Kerala

ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രിയുടെ പരാതിയില്‍ ശക്തമായ നടപടിയെന്ന് വനിതാ കമ്മീഷന്‍

സ്ത്രീകളെ അവര്‍ ആരായാലും ഒരു സമൂഹ മാധ്യമത്തിലൂടെയോ യു ട്യൂബ് ചാനലിലൂടെയോ അപമാനിക്കാന്‍ പാടില്ല. കന്യാസ്ത്രീകളുടെ പരാതിയില്‍ ശക്തമായ നടപടികളുമായി കമ്മീഷന്‍ മുന്നോട്ട് പോവും. ഡിജിപിയോടും സൈബര്‍ പോലീസിനോടും പത്ത് ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ അറിയിച്ചു

ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രിയുടെ പരാതിയില്‍ ശക്തമായ നടപടിയെന്ന് വനിതാ കമ്മീഷന്‍
X

കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കേരള വനിതാ കമ്മീഷനില്‍ കന്യാസ്ത്രീകള്‍ നല്‍കിയ പരാതി അതീവഗൗരവമുളളതാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. സ്ത്രീകളെ അവര്‍ ആരായാലും ഒരു സമൂഹ മാധ്യമത്തിലൂടെയോ യു ട്യൂബ് ചാനലിലൂടെയോ അപമാനിക്കാന്‍ പാടില്ല. കന്യാസ്ത്രീകളുടെ പരാതിയില്‍ ശക്തമായ നടപടികളുമായി കമ്മീഷന്‍ മുന്നോട്ട് പോവും. ഡിജിപിയോടും സൈബര്‍ പോലീസിനോടും പത്ത് ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു.

ഇന്ന് രാവിലെയാണ് പരാതി വനിതാ കമ്മീഷന്‍ ഓഫീസില്‍ ലഭ്യമായത്. പരാതി രജിസ്റ്റര്‍ ചെയ്ത് കേസെടുത്തതായും അതീവ ഗൗരവത്തോടെ തന്നെ സൈബര്‍ പോലീസ് ഇക്കാര്യം അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.ഇതേ വിഷയത്തില്‍ നേരത്തെ കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ കോട്ടയം എസ് പി യോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് അന്ന് ലഭിച്ച റിപോര്‍ട്ടില്‍ പറയുന്നത്. കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലും നേരത്തെ റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കേസുകള്‍ നിലനില്‍ക്കെ കന്യാസ്ത്രീകള്‍ക്കെതിരെ ചിലര്‍ പ്രവര്‍ത്തിക്കുന്നത് അനുവദിക്കാനാവില്ല. സംഭവത്തില്‍ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും എം. സി. ജോസഫൈന്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it