Kerala

ഉന്നത ബന്ധമുള്ളവര്‍ക്ക് പിഎസ്‌സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു കിട്ടുന്ന അവസ്ഥയെങ്ങനെയുണ്ടായെന്നു ഹൈക്കോടതി

സ്വാധീനമുള്ളവര്‍ക്ക് ചോദ്യപേപ്പറും ഉത്തരങ്ങളും ലഭ്യമാക്കുന്നത അവസ്ഥയെങ്ങനയുണ്ടായെന്നും കോടതി ആരാഞ്ഞു. കേസിലെ നാലാം പ്രതി സഫീര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത് അറസ്റ്റിനു തടസമാണോയെന്നും കോടതി ആരാഞ്ഞു. മുന്‍ കേന്ദ്രമന്ത്രി സുപ്രിംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടും അറസ്റ്റു നടന്നെങ്കില്‍ എന്തുകൊണ്ടു ഇയാളെ അറസ്റ്റു ചെയ്യാനാവില്ലെയെന്നും കോടതി ചോദിച്ചു. ഭരണകക്ഷിയിലല്ലാത്തവരാണെങ്കില്‍ ഇതു തന്നെയാണോ അവസ്ഥയെന്നും കോടതി ചൂണ്ടിക്കാട്ടി. കൊടിയുടെ നിറമല്ല കുറ്റത്തിന്റെ ഗൗരവമാണ് കണക്കിലെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. പരീക്ഷാഹാളില്‍ മൊബൈല്‍ ഫോണുകള്‍ എപ്രകാരമാണ് അനുവദനീയമാകുന്നതെന്ന് ചോദിച്ച കോടതി പിഎസ്‌സിക്കെതിരെയും വിമര്‍ശനമുന്നയിച്ചു

ഉന്നത ബന്ധമുള്ളവര്‍ക്ക് പിഎസ്‌സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു കിട്ടുന്ന അവസ്ഥയെങ്ങനെയുണ്ടായെന്നു ഹൈക്കോടതി
X

കൊച്ചി: ഉന്നത ബന്ധമുള്ളവര്‍ക്ക് പിഎസ്‌സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു കിട്ടുന്ന അവസ്ഥയെങ്ങനെയുണ്ടായെന്നു ഹൈക്കോടതി. യൂനിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥിയായ അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവര്‍ക്ക് പിഎസ്‌സി പരീക്ഷയ്ക്ക് ഉത്തരങ്ങള്‍ സന്ദേശമായി അയച്ചു നല്‍കി സഹായിച്ചുവെന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സഫീര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരമാര്‍ശം.സ്വാധീനമുള്ളവര്‍ക്ക് ചോദ്യപേപ്പറും ഉത്തരങ്ങളും ലഭ്യമാക്കുന്നത അവസ്ഥയെങ്ങനയുണ്ടായെന്നും കോടതി ആരാഞ്ഞു. കേസിലെ നാലാം പ്രതി സഫീര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത് അറസ്റ്റിനു തടസമാണോയെന്നും കോടതി ആരാഞ്ഞു. മുന്‍ കേന്ദ്രമന്ത്രി സുപ്രിംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടും അറസ്റ്റു നടന്നെങ്കില്‍ എന്തുകൊണ്ടു ഇയാളെ അറസ്റ്റു ചെയ്യാനാവില്ലെയെന്നും കോടതി ചോദിച്ചു. ഭരണകക്ഷിയിലല്ലാത്തവരാണെങ്കില്‍ ഇതു തന്നെയാണോ അവസ്ഥയെന്നും കോടതി ചൂണ്ടിക്കാട്ടി. കൊടിയുടെ നിറമല്ല കുറ്റത്തിന്റെ ഗൗരവമാണ് കണക്കിലെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

പരീക്ഷാഹാളില്‍ മൊബൈല്‍ ഫോണുകള്‍ എപ്രകാരമാണ് അനുവദനീയമാകുന്നതെന്ന് ചോദിച്ച കോടതി പിഎസ്‌സിക്കെതിരെയും വിമര്‍ശനമുന്നയിച്ചു. പരീക്ഷാഹാളില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിനു പ്രത്യേക പരിഗണനയുണ്ടൊയെന്നും സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവര്‍ക്ക് പിഎസ്‌സി പരീക്ഷയ്ക്ക് ഉത്തരങ്ങള്‍ സന്ദേശമായി അയച്ചു നല്‍കി സഹായിച്ചുവെന്നാണ് സഫീറിനെതിരെയുള്ള ആരോപണം.

യൂനിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥി അഖിലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് ശിവരഞ്ജിത്തും നസീമും.പ്രതികള്‍ സഫീറുമായി ഗൂഢാലോചന നടത്തിയെന്നും ഇയാളുടെ മൊബൈലില്‍ നിന്നാണ് ഉത്തരങ്ങള്‍ അയച്ചതെന്നുംപോലിസ് കോടതിയെ അറിയിച്ചു. മൊബൈല്‍ ഫോണ്‍ പരീക്ഷാഹാളിലെത്തിച്ചത് ഉന്നത സ്വാധീനമുള്ളതുകൊണ്ടാണെന്നു മനസിലാവുമെന്നും കോടതി വ്യക്തമാക്കി. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതു തന്നെ നിയമവിരുദ്ധമാണെന്നും കോടതി വിലയിരുത്തി. പരീക്ഷാ നടത്തിപ്പില്‍ പിഎസ്‌സിക്ക് വീഴ്ചയുണ്ടായിട്ടുണ്ടെന്നും തന്നെ കരുവാക്കുകയാണെന്നും സഫീര്‍ ബോധിപ്പിച്ചു. വീഴ്ച മറച്ചുവെക്കാന്‍ തനിക്കെതിരെ കെട്ടിച്ചമച്ച കേസാണെന്നാണ് ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു.സഫീറിന്റെ ഹരജി ആഗസ്ത് 27 നു വീണ്ടും പരിഗണിക്കും. കേസിലെ മൂന്നാം പ്രതി അമറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 30 പരിഗണിക്കാനായി മാറ്റി.

Next Story

RELATED STORIES

Share it