Kerala

സ്വകാര്യ ബസുകളുടെ കാല ദൈര്‍ഘ്യം കൂട്ടിയതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കാലാവധി നീട്ടാന്‍ തീരുമാനമെടുത്ത മുഴുവന്‍ സര്‍ക്കാര്‍ ഫയലുകളും ഹൈക്കോടതി നേരത്തെ വിളിച്ചു വരുത്തിയിരുന്നു. ഈ ഫയലുകള്‍ പരിശോധിച്ച കോടതി, നടപടി ക്രമങ്ങള്‍ ഒന്നും പാലിച്ചിട്ടില്ലന്ന് കണ്ടെത്തി. വിദഗദ സമിതിയുടെ പഠന റിപോര്‍ട്ടോ, മറ്റു സര്‍ക്കാര്‍ ആശയ വിനിമയങ്ങളോ ഒന്നും തന്നെ ഇല്ലന്ന് ചൂണ്ടിക്കാട്ടി

സ്വകാര്യ ബസുകളുടെ കാല ദൈര്‍ഘ്യം കൂട്ടിയതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
X

കൊച്ചി. സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ കാല ദൈര്‍ഘ്യം കൂട്ടിയതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കാലാവധി നീട്ടാന്‍ തീരുമാനമെടുത്ത മുഴുവന്‍ സര്‍ക്കാര്‍ ഫയലുകളും ഹൈക്കോടതി നേരത്തെ വിളിച്ചു വരുത്തിയിരുന്നു. ഈ ഫയലുകള്‍ പരിശോധിച്ച കോടതി, നടപടി ക്രമങ്ങള്‍ ഒന്നും പാലിച്ചിട്ടില്ലന്ന് കണ്ടെത്തി. വിദഗദ സമിതിയുടെ പഠന റിപോര്‍ട്ടോ, മറ്റു സര്‍ക്കാര്‍ ആശയ വിനിമയങ്ങളോ ഒന്നും തന്നെ ഇല്ലന്ന് ചൂണ്ടിക്കാട്ടി. പല തവണ ആവശ്യപ്പെട്ടിട്ടും ഗതാഗത വകുപ്പ് സത്യവാങ് മൂലം ഫയല്‍ ചെയ്തിട്ടില്ല. എറണാകുളത്ത് എട്ട് ബസ്സുകളുടെ കാലാവധി കഴിഞ്ഞ വാര്‍ത്ത പ്രസിദ്ധീകരിച്ച ദിനപത്രത്തെ കേസിന്റെ ഭാഗമാക്കാനും എറണാകുളം ആര്‍ ടി ഒ യെ കേസില്‍ 29-ാം എതിര്‍ കക്ഷിയായും ഹൈക്കോടതി സ്വമേധായ കക്ഷി ചേര്‍ത്തു.

സ്വകാര്യ ബസുകളുടെ കാല ദൈര്‍ഘ്യം പതിനഞ്ച് വര്‍ഷത്തില്‍ നിന്ന് ഇരുപത് വര്‍ഷമാക്കി ഉയത്തിയ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത ചൂണ്ടി സ്വദേശിയായ പി ഡി മാത്യു, അഡ്വ. പി ഇ സജല്‍ മുഖേന നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്. സംസ്ഥാന ഗതാഗത കമ്മീഷന്‍ന്റെ ഉത്തരവുകളും, വിദഗ്ദ സമിതിയുടെ പഠന റിപോര്‍ട്ടുകളും അവഗണിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടിപ്പിച്ചിരക്കുന്നതെന്ന് ഹരജിയില്‍ പറയുന്നു.നിലവില്‍ പതിനഞ്ച് വര്‍ഷ കാലവധി പന്ത്രണ്ടായി കുറക്കണമെന്ന് വിദഗ്ദ സമിതി ശുപാര്‍ശ സര്‍ക്കാര്‍ പരിഗണിച്ചില്ല. എന്നാല്‍ ബസുടമകളുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഉത്തരവെന്നും ഹരജിയില്‍ പറയുന്നു. ഹരജി ജൂലൈ മൂന്നിന് വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it