Kerala

പോപുലര്‍ ഫ്രണ്ട് ഡേ യൂനിറ്റി മാര്‍ച്ച്: സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു

ഈ മാസം 17 നാണ് യുനിറ്റി മാര്‍ച്ച്.ഇടപ്പള്ളി ലുലു മാളിന് സമീപം പ്രവര്‍ത്തനം ആരംഭിച്ച സ്വാഗതസംഘം ഓഫിസ് സംസ്ഥാന സെക്രട്ടറിയും സ്വാഗതസംഘം ചെയര്‍മാനുമായ എ അബ്ദുല്‍ സത്താര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ജനറല്‍ കണ്‍വീനറും പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റുമായ എം കെ അഷ്‌റഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകദിനത്തില്‍ രാജ്യവ്യാപകമായി പോപുലര്‍ ഫ്രണ്ട് ഡേ ആചരിക്കുന്നതിന്റെ ഭാഗമായാണ് യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും എറണാകുളത്ത് സംഘടിപ്പിക്കുന്നത്.

പോപുലര്‍ ഫ്രണ്ട് ഡേ യൂനിറ്റി മാര്‍ച്ച്: സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു
X

കൊച്ചി: സ്വാതന്ത്ര്യത്തിന്റെ കാവലാളാവുക, നീതിയുടെ പോരാളിയാവുക എന്ന മുദ്രാവാക്യമുയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഈ മാസം 17ന് എറണാകുളത്ത് സംഘടിപ്പിക്കുന്ന പോപുലര്‍ ഫ്രണ്ട് ഡേ യൂനിറ്റി മാര്‍ച്ചിന്റെ സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു. ഇടപ്പള്ളി ലുലു മാളിന് സമീപം പ്രവര്‍ത്തനം ആരംഭിച്ച സ്വാഗതസംഘം ഓഫിസ് സംസ്ഥാന സെക്രട്ടറിയും സ്വാഗതസംഘം ചെയര്‍മാനുമായ എ അബ്ദുല്‍ സത്താര്‍ ഉദ്ഘാടനം ചെയ്തു.

സ്വാഗത സംഘം ജനറല്‍ കണ്‍വീനറും പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റുമായ എം കെ അഷ്‌റഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം എസ് നിസാര്‍, സംസ്ഥാന കോ-ഓഡിനേറ്റര്‍ മൊയ്തീന്‍ കുട്ടി, ജില്ലാ സെക്രട്ടറിമാരായ അറഫ മുത്തലിബ്, ഡിവിഷന്‍ പ്രസിഡന്റ് നജീബ്,പി എ ഷിജാര്‍ ജമാല്‍ മുഹമ്മദ്, പിഐ അബ്ദുല്‍ സലാം, ഷൗക്കത്തലി, കെ എസ് നൗഷാദ്, കെ എ അഫ്‌സല്‍ പങ്കെടുത്തു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകദിനത്തില്‍ രാജ്യവ്യാപകമായി പോപുലര്‍ ഫ്രണ്ട് ഡേ ആചരിക്കുന്നതിന്റെ ഭാഗമായാണ് യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും എറണാകുളത്ത് സംഘടിപ്പിക്കുന്നത്.

Next Story

RELATED STORIES

Share it