Kerala

പോലിസുകാരുടെ തപാല്‍ വോട്ടു ക്രമക്കേട്: 13എ ഫോറം പരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ അനുമതി

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട സംബന്ധിച്ച് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. വോട്ട് രേഖപ്പെടുത്തിയത് താനാണെന്ന് തെളിയിക്കാന്‍ വോട്ടര്‍ നല്‍കുന്ന സത്യവാങ്മൂലമാണ് ഫോറം 13 എ. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറെ സമീപിച്ച് രേഖ പരിശോധിക്കാനാണ് അനുവാദം നല്‍കിയിരിക്കുന്നത്

പോലിസുകാരുടെ തപാല്‍ വോട്ടു ക്രമക്കേട്:  13എ ഫോറം പരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ അനുമതി
X

കൊച്ചി: പോലിസുകാരുടെ തപാല്‍ വോട്ടു ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് വോട്ടര്‍മാര്‍ നല്‍കുന്ന 13എ ഫോറം പരിശോധിക്കുന്നതിന് ഹൈക്കോടതി അനുവാദം നല്‍കി. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ കെ ജയശങ്കര്‍ മ്പ്യാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട സംബന്ധിച്ച് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. വോട്ട് രേഖപ്പെടുത്തിയത് താനാണെന്ന് തെളിയിക്കാന്‍ വോട്ടര്‍ നല്‍കുന്ന സത്യവാങ്മൂലമാണ് ഫോറം 13 എ. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറെ സമീപിച്ച് രേഖ പരിശോധിക്കാനാണ് അനുവാദം നല്‍കിയിരിക്കുന്നത്.

ഫോറം 13 എ അന്വേഷണ ഉദ്യോഗസ്ഥനു നല്‍കുന്നതിനു ചട്ടം അനുവദിക്കുന്നില്ലെന്നു തിരഞ്ഞെടുപ്പു കമ്മീഷന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ പ്രത്യേക ചട്ടങ്ങളില്ലെങ്കില്‍ തിരഞ്ഞെടുപ്പു പ്രക്രിയയില്‍ ക്രമക്കേടു നടന്നാല്‍ ക്രിമിനല്‍ നടപടി നിയമത്തിലെ വകുപ്പു അഞ്ചു പ്രകാരം നടപടി സ്വീകരിക്കുകയാണു വേണ്ടതെന്നു രമേശ് ചെന്നിത്തലയ്ക്കുവേണ്ടി അഡ്വ. ടി ആസഫലി കോടതിയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി അനുവാദം നല്‍കിയാല്‍ രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥനു പരിശോധനയ്ക്കു നല്‍കാന്‍ തയ്യാറാണെന്നു തിരഞ്ഞെടുപ്പു കമ്മീഷന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it