Kerala

പോലിസുകാരുടെ പോസ്റ്റല്‍ ബാലറ്റ് തിരിമറി: അന്വേഷണവുമായി മുന്നോട്ട് പോകാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ നിര്‍ദേശം

പോലിസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ വേര്‍തിരിക്കാനുള്ള നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ആരംഭിക്കാമെന്നും കോടതി വ്യക്തമാക്കി.പോലിസിന്റെ പോസ്റ്റല്‍ ബാലറ്റ് അട്ടിമറിയില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്

പോലിസുകാരുടെ പോസ്റ്റല്‍ ബാലറ്റ് തിരിമറി: അന്വേഷണവുമായി മുന്നോട്ട് പോകാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ നിര്‍ദേശം
X

കൊച്ചി: പോസ്റ്റല്‍ ബാലറ്റ് തിരിമറിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണവുമായി മുന്നോട്ട് പോകാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ നിര്‍ദേശം.പോലിസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ വേര്‍തിരിക്കാനുള്ള നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ആരംഭിക്കാമെന്നും കോടതി വ്യക്തമാക്കി.പോലിസിന്റെ പോസ്റ്റല്‍ ബാലറ്റ് അട്ടിമറിയില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത് .ആകെയുള്ള 39,000 പോസ്റ്റല്‍ ബാലറ്റുകളില്‍ പോലിസുകാരുടേത് 15,000 വരുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. പോസ്റ്റല്‍ ബാലറ്റിനൊപ്പം അയക്കുന്ന സത്യപ്രസ്താവന(ഫോം 13 ) രഹസ്യ സ്വഭാവം ഉള്ളതാണന്നും അത് അന്വേഷണസംഘത്തിനു കൈമാറണമെങ്കില്‍ കോടതിയുടെ അനുമതി വേണമെന്നും കമ്മിഷന്‍ ചുണ്ടിക്കാട്ടി .എന്നാല്‍ ഇക്കാര്യത്തില്‍ കോടതി തിരുമാനം എടുത്തില്ല .

പോലിസുകാരുടെ പോസ്റ്റല്‍ ബാലറ്റ് തിരിമറി അന്വേഷണവുമായി സഹകരിക്കാന്‍ ജില്ലാ വരണാധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു .നിലവില്‍ ഉള്ള അന്വേഷണവുമായി സഹകരിക്കാനും നിര്‍ദ്ദേശം നല്‍കി. ഇലക്ഷന്‍ രേഖകളായ (ഫോം 12,13ബി ,13സി) എന്നിവ ഹാജരാക്കാന്‍ ജില്ലാ വരണാധികാരിക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ അന്വേഷണം മുന്നോട്ടു പോകട്ടെയെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇലക്ഷന്‍് കമ്മീഷന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ഹരജിക്കാരനോട് കോടതി വ്യക്തമാക്കി. മൂന്നാഴ്ചക്ക് ശേഷം ഹരജി പരിഗണിക്കും. 13എ ഫോറം ഒഴിച്ച് ബാക്കി ഉള്ള രേഖകള്‍ അന്വേഷണ ഏജന്‍സിക്കു കൈമാറണമെന്നും കോടതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it