Kerala

പോലിസ് പോസ്റ്റല്‍ ബാലറ്റ് കേസ്: അന്തിമ റിപോര്‍ട് വൈകുന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി

എന്തുകൊണ്ടാണ് റിപോര്‍ട് വൈകുന്നതെന്ന് ഹൈക്കോടതി ചോദിച്ചു.പോലിസിന്റെ പോലിസ് ബാലറ്റ് അട്ടിമറിയില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചത്

പോലിസ് പോസ്റ്റല്‍ ബാലറ്റ് കേസ്: അന്തിമ റിപോര്‍ട് വൈകുന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി
X

കൊച്ചി: ലോക് സഭാ തിരഞ്ഞെടുപ്പിലെ പോലിസിന്റെ പോസ്റ്റല്‍ ബാലറ്റുമായി ബന്ധപ്പെട്ട കേസില്‍ അന്തിമ റിപോര്‍ട് സമര്‍പ്പിക്കാന്‍ വൈകുന്നതില്‍ കോടതിക്ക് അതൃപ്തി.എന്തുകൊണ്ടാണ് റിപോര്‍ട് വൈകുന്നതെന്ന് ഹൈക്കോടതി ചോദിച്ചു.പോലിസിന്റെ പോലിസ് ബാലറ്റ് അട്ടിമറിയില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചത്. പോലിസ് ഉദ്യോഗസ്ഥര്‍ ചെയ്ത മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും പിന്‍വലിക്കണമെന്നും ആരോപണത്തെ സംബന്ധിച്ച് എഡിജിപിയുടെ റിപോര്‍ട്ടിന്റെ വെളിച്ചത്തില്‍ സ്വതന്ത്ര കമ്മീഷനെ വച്ച് അന്വേഷണം നടത്താന്‍ ഇലക്ഷന്‍ കമ്മീഷന് നിര്‍ദ്ദേശം നല്‍കണമെന്നുമായിരുന്നു രമേശ് ചെന്നിത്തല പ്രധാനമായും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

എ ഡി ജി പി യുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതുവരെ പുറത്തു വന്ന എല്ലാ അട്ടിമറികളും സ്വതന്ത്ര അന്വേഷണ ഏജന്‍സിയെ കൊണ്ടു അനോഷിപ്പിക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷന് നിര്‍ദ്ദേശം നല്‍കണം. പോലിസിനെതിരെയുള്ള ആരോപണത്തില്‍ സംസ്ഥാന പോലിസ് നടത്തുന്ന അന്വേഷണം ഫലപ്രദമാകില്ല. അതു കൊണ്ട് സ്വതന്ത്ര അന്വേഷണ ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്നുമാണ് രമേശ് ചെന്നിത്തല ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.എന്നാല്‍ രമേശ് ചെന്നിത്തലയുടെ ഹരജി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി തിരിഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ സത്യാവാങ്മൂലം നല്‍കിയിരുന്നു. വിഷയത്തില്‍ ഐജിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സ്വതന്ത്ര അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മുലത്തില്‍ വ്യക്തമാക്കിയിരുന്നു. ഹരജി നേരത്തെ പരിഗണിച്ചപ്പോള്‍ ഫലപ്രഖ്യാപനം കഴിഞ്ഞ് പതിനഞ്ച് ദിവസത്തിനകം അന്വേഷണവും പൂര്‍ത്തിയാക്കുമെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇന്ന് ഹരജി പരിഗണിക്കവെ അന്വേഷണം നടന്നുവരികയാണെന്നും രേഖകള്‍ ലഭ്യമാകുന്ന മുറയ്ക്ക് അന്വേഷണം പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Next Story

RELATED STORIES

Share it