Kerala

റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് വഴങ്ങി പോലീസ് മര്‍ദ്ദനം;ഉന്നത അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

ചോറ്റാനിക്കര മുരിയമംഗലം സ്വദേശി ജോജി ചെറിയാനെയാണ് ചോറ്റാനിക്കര എസ് ഐ യും എ എസ് ഐയും ചേര്‍ന്ന് മര്‍ദ്ദിച്ചത്.കൂടുതല്‍ അന്വേഷണം വേണമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷനിലെ മുഖ്യ അന്വേഷണ ഉദേ്യാഗസ്ഥനായ എസ് പി വി എം സന്ദീപിനെ കമ്മീഷന്‍ അന്വേഷണത്തിനായി നിയോഗിച്ചു. പോലിസ് കസ്റ്റഡിയിലായിരിക്കെ പരാതിക്കാരനെ മൂന്നു തവണ മെഡിക്കല്‍ പരിശോധനക്ക് വിധേയനാക്കിയതായി എസ് പി അന്വേഷണത്തില്‍ കണ്ടെത്തി. ഇതില്‍ 2018 ജനുവരി 15 ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയുടെ റിപോര്‍ട്ട് മാത്രമാണ് ചോറ്റാനിക്കര സ്റ്റേഷനില്‍ നിന്നും എസ് പിക്ക് ലഭിച്ചത്. ഇതില്‍ പരാതിക്കാരന്റെ ശരീരത്തില്‍ ആറോളം പരിക്കുകള്‍ ഉണ്ട്

റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് വഴങ്ങി പോലീസ് മര്‍ദ്ദനം;ഉന്നത അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്
X

കൊച്ചി : റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരുടെ സ്വാധീനത്തിന് വഴങ്ങി പോലിസ് കള്ളക്കേസ് രജിസ്റ്റര്‍ ചെയ്ത് കസ്റ്റഡിയിലെടുത്ത് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ നിഷ്പക്ഷവും നീതിപൂര്‍വ്വകവുമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. ചോറ്റാനിക്കര മുരിയമംഗലം സ്വദേശി ജോജി ചെറിയാനെയാണ് ചോറ്റാനിക്കര എസ് ഐ യും എ എസ് ഐയും ചേര്‍ന്ന് മര്‍ദ്ദിച്ചത്.എറണാകുളം ജില്ലാപോലിസ് മേധാവിയില്‍ നിന്നും കമ്മീഷന്‍ റിപോര്‍ട്ട് വാങ്ങി. ഒരു വഴിത്തര്‍ക്കത്തിന്റെ പേരില്‍ പരാതിക്കാരന്‍ പോലിസിന്റെ ജോലി തടസ്സപ്പെടുത്തിയതിന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതായി റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷനിലെ മുഖ്യ അന്വേ ഷണ ഉദ്യോഗസ്ഥനായിഎസ് പി വി എം സന്ദീപിനെ കമ്മീഷന്‍ അന്വേഷണത്തിനായി നിയോഗിച്ചു.

പോലിസ് കസ്റ്റഡിയിലായിരിക്കെ പരാതിക്കാരനെ മൂന്നു തവണ മെഡിക്കല്‍ പരിശോധനക്ക് വിധേയനാക്കിയതായി എസ് പി അന്വേഷണ ത്തില്‍ കണ്ടെത്തി. ഇതില്‍ 2018 ജനുവരി 15 ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയുടെ റിപോര്‍ട്ട് മാത്രമാണ് ചോറ്റാനിക്കര സ്റ്റേഷനില്‍ നിന്നും എസ് പിക്ക് ലഭിച്ചത്. ഇതില്‍ പരാതിക്കാരന്റെ ശരീരത്തില്‍ ആറോളം പരിക്കുകള്‍ ഉണ്ട്. പോലിസ് മര്‍ദ്ദനമേറ്റു എന്നത് തള്ളിക്കളയാനാവില്ലെന്നും റിപോര്‍ട്ടിലുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ അന്വേ ഷണത്തിന് കമ്മീഷന്‍ ഉത്തരവിട്ടത്. പരാതിക്കാരനെതിരെ ചോറ്റാനിക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത 2 കേസുകള്‍ ചോറ്റാനിക്കര മജിസ്‌്രേടറ്റ് കോടതിയുടെ പരിഗണനയിലാണ്. കേസുകളുടെ അന്വേ ഷണം സംബന്ധിച്ച് പരാതിക്കാരന് എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തി തന്റെ നിരപരാധിത്വം തെളിയിക്കാമെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു

Next Story

RELATED STORIES

Share it