ആക്രിസാധനങ്ങള്‍ പെറുക്കുന്നതിന്റെ മറവില്‍ മോഷണം; കൊച്ചിയില്‍ ദമ്പതിമാരുടെ സംഘം പിടിയില്‍

കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ദൊരൈ (26), ഭാര്യ കണ്ണൂര്‍ സ്വദേശി പഞ്ചമി (23), വയനാട് സ്വദേശി വിഷ്ണു (മാരിമുത്തു-24), ഭാര്യ സുല്‍ത്താന്‍ബത്തേരി സ്വദേശി മല്ലിക(20) എന്നിവരെയാണ് പാലാരിവട്ടം പോലിസ് ഇന്നലെ അറസ്റ്റ് ചെയ്തത്.വീടുകളിലും ഒഴിഞ്ഞ ഗോഡൗണുകളിലും കയറി എയര്‍കണ്ടീഷന്‍ അടക്കം മോഷ്ടിക്കുകയാണ് ഇവരുടെ പതിവെന്ന് പോലിസ് പറഞ്ഞു

ആക്രിസാധനങ്ങള്‍ പെറുക്കുന്നതിന്റെ മറവില്‍ മോഷണം; കൊച്ചിയില്‍ ദമ്പതിമാരുടെ  സംഘം പിടിയില്‍

കൊച്ചി:ആക്രി സാധനം പെറുക്കുന്നതിന്റെ മറവില്‍ കൊച്ചിയില്‍ മോഷണം നടത്തിയിരുന്ന ദമ്പതിമാരുടെ സംഘം പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ദൊരൈ (26), ഭാര്യ കണ്ണൂര്‍ സ്വദേശി പഞ്ചമി (23), വയനാട് സ്വദേശി വിഷ്ണു (മാരിമുത്തു-24), ഭാര്യ സുല്‍ത്താന്‍ബത്തേരി സ്വദേശി മല്ലിക(20) എന്നിവരെയാണ് പാലാരിവട്ടം പോലിസ് ഇന്നലെ അറസ്റ്റ് ചെയ്തത്.വീടുകളിലും ഒഴിഞ്ഞ ഗോഡൗണുകളിലും കയറി എയര്‍കണ്ടീഷന്‍ അടക്കം മോഷ്ടിക്കുകയാണ് ഇവരുടെ പതിവെന്ന് പോലിസ് പറഞ്ഞു.

ഇന്നലെ രാവിലെ 11ന് പാടിവട്ടം സ്വദേശി ബിനീഷ് കെ സുഗുണന്റെ വീട്ടില്‍ മോഷണം നടത്തി മുങ്ങുന്നതിനിടെ സിസിടിവിയില്‍ ഇവരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ച വീട്ടുകാര്‍ നാട്ടുകാരുടെ സഹായത്തോടെ മോഷ്ടാക്കളെ റോഡില്‍വച്ച് പിടികൂടുകയും പോലിസിന് കൈമാറുകയുമായിരുന്നു. എയര്‍ കണ്ടീഷന്റെ ഭാഗങ്ങള്‍, ചെമ്പുകമ്പികള്‍, വാട്ടര്‍ കണക്ഷന്‍ മീറ്ററുകള്‍, അലുമിനിയം ഫാബ്രിക്കേഷന്‍ സാധനങ്ങള്‍ എന്നിവ സംഘത്തില്‍ നിന്ന് കണ്ടെടുത്തു. അവധി ദിവസങ്ങളില്‍ ആളൊഴിഞ്ഞ കടകളും കെട്ടിടങ്ങളും കേന്ദ്രീകരിച്ചാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്.

RELATED STORIES

Share it
Top