പ്ലാസ്റ്റിക് നശിപ്പിക്കുന്നതിനു പദ്ധതി തയ്യാറാക്കണമെന്നു സര്‍ക്കാരിനു ഹൈക്കോടതി നിര്‍ദ്ദേശം

പിടിച്ചെടുക്കുന്ന പ്ലാസ്റ്റിക് നശിപ്പിക്കുന്നതു സമയബന്ധിതമായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനുവരി ഒന്നു മുതലാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന തരത്തിലുള്ള പ്ലാസ്റ്റിക്കുകള്‍ നിരോധിച്ചത്. പ്ലാസ്റ്റിക് ക്യാരി ബാഗ് നിര്‍മാതാക്കള്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് പ്ലാസ്റ്റിക്് സംസ്‌കരിക്കുന്നതിനു പദ്ധതി രൂപീകരിക്കണമെന്നു കോടതി നിര്‍ദ്ദേശം നല്‍കിയത്

പ്ലാസ്റ്റിക് നശിപ്പിക്കുന്നതിനു പദ്ധതി തയ്യാറാക്കണമെന്നു സര്‍ക്കാരിനു ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: നിരോധനത്തിനു മുമ്പ് നിര്‍മിച്ച പ്ലാസ്റ്റിക് നശിപ്പിക്കുന്നതിനു പദ്ധതി തയ്യാറാക്കണമെന്നു സംസ്ഥാന സര്‍ക്കാരിനു ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. പ്ലാസ്റ്റിക് ക്യാരി ബാഗ് നിര്‍മാതാക്കള്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതി പ്ലാസ്റ്റിക്് സംസ്‌കരിക്കുന്നതിനു പദ്ധതി രൂപീകരിക്കണമെന്നു നിര്‍ദ്ദേശം നല്‍കിയത്. പിടിച്ചെടുക്കുന്ന പ്ലാസ്റ്റിക് നശിപ്പിക്കുന്നതു സമയബന്ധിതമായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനുവരി ഒന്നു മുതലാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന തരത്തിലുള്ള പ്ലാസ്റ്റിക്കുകള്‍ നിരോധിച്ചത്. പ്ലാസ്റ്റിക് പ്ലേറ്റുകള്‍, സ്ട്രോ, അലങ്കാര വസ്തുക്കള്‍, പ്ലാസ്റ്റിക് ആഭരണമുള്ള പേപ്പര്‍, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകള്‍ എന്നിവയാണ് നിരോധിച്ചത്. പ്ലാസ്റ്റിസ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരില്‍ നിന്നു ജനുവരി 15 മുതല്‍ പിഴ ഈടാക്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

RELATED STORIES

Share it
Top