Kerala

പിറവം പള്ളിത്തര്‍ക്കം; ഓര്‍ത്തഡോക്‌സ് -യാക്കോബായ വിഭാഗങ്ങളുടെ 'മിക്കിമൗസ്' കളിക്ക് കൂട്ടുനില്‍ക്കാനാവില്ലെന്ന് സര്‍ക്കാര്‍

ഞായറാഴ്ചകളില്‍ എല്ലാ ഇടവകാംഗങ്ങള്‍ക്കും പ്രവേശനം നല്‍കാന്‍ കോടതി ഉത്തരവിട്ടു . ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കരുതെന്ന് യാക്കോബായ പക്ഷത്തിന് കോടതി കര്‍ശന നിര്‍ദേശം നല്‍കി . ക്രമസമാധാനവിഷയത്തില്‍ കോടതിയുടെ നിലവിലെ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു . പള്ളിക്ക് കീഴിലുള്ള ചാപ്പലുകളുടെ കാര്യത്തില്‍ റിപോര്‍ട് നല്‍കാന്‍ കോടതി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ചാപ്പലുകളുടെതാക്കോല്‍ ആരുടെ കൈവശത്തിലാണന്ന് കലക്ടര്‍ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്

പിറവം പള്ളിത്തര്‍ക്കം; ഓര്‍ത്തഡോക്‌സ് -യാക്കോബായ വിഭാഗങ്ങളുടെ  മിക്കിമൗസ് കളിക്ക് കൂട്ടുനില്‍ക്കാനാവില്ലെന്ന് സര്‍ക്കാര്‍
X

കൊച്ചി: ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം നില്‍ക്കുന്ന പിറവം വലിയപള്ളിയില്‍ ഞായറാഴ്ചകളില്‍ കുര്‍ബാനക്ക് ഹൈക്കോടതിയുടെ അനുമതി.ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിലെ ആരാധനാ സൗകര്യത്തില്‍ പിന്നീട് തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി .ഞായറാഴ്ചകളില്‍ എല്ലാ ഇടവകാംഗങ്ങള്‍ക്കും പ്രവേശനം നല്‍കാന്‍ കോടതി ഉത്തരവിട്ടു . ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കരുതെന്ന് യാക്കോബായ പക്ഷത്തിന് കോടതി കര്‍ശന നിര്‍ദേശം നല്‍കി . ക്രമസമാധാനവിഷയത്തില്‍ കോടതിയുടെ നിലവിലെ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു . പള്ളിക്ക് കീഴിലുള്ള ചാപ്പലുകളുടെ കാര്യത്തില്‍ റിപോര്‍ട് നല്‍കാന്‍ കോടതി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ചാപ്പലുകളുടെതാക്കോല്‍ ആരുടെ കൈവശത്തിലാണന്ന് കലക്ടര്‍ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട് .

ശവസംസ്‌ക്കാര ചടങ്ങുകളും നിയമാനുസൃതം തുടരണം.1934 ലെ ഭരണഘടന തങ്ങളും അംഗീകരിക്കുന്നുണ്ടന്നും പള്ളിയില്‍ കയറ്റുന്നില്ലന്നും യാക്കോബായ പക്ഷം പരാതിപ്പെട്ടു .ഒരു വിശ്വാസിയേയും തടയില്ലന്നും യാക്കോബായ പക്ഷം ബോധിപ്പിച്ചു. റോഡില്‍ സമാന്തര പ്രാര്‍ത്ഥന നടത്തുകയായിരുന്നുവെന്നും ഓര്‍ത്തഡോക്‌സ് പക്ഷം വ്യക്തമാക്കി. പള്ളിക്കും ചാപ്പലിനും മുഴവന്‍ സമയംസംരക്ഷണം നല്‍കാനാവില്ലന്ന് സര്‍ക്കാര്‍ വ്യക്തമാക്കി .റിസര്‍വ് പോലിസിന്റെ സേവനം എന്തു കൊണ്ട് തേടിക്കൂടാ എന്നും കോടതി ചോദിച്ചു .സുപ്രീം കോടതി ഉത്തരവ് പള്ളിക്കും പള്ളിയുടെ കീഴിലുള്ള സ്വത്തിനും ബാധകമാണന്ന് കോടതിവ്യക്തമാക്കി. സുപ്രീം കോടതി വിധിക്ക് വിരുദ്ധമായി ഒരവകാശവും യാക്കോബായ പക്ഷത്തിന് അവകാശപ്പെടാനാവില്ലന്നും കോടതി ചൂണ്ടിക്കാട്ടി. ഞായാഴ്ചകളില്‍ ഒഴികെയുള്ള ദിവസങ്ങളില്‍ തല്‍സ്ഥിതി തുടരാനും കോടതി ഉത്തരവിട്ടു . ചാപ്പലുകളില്‍ ഇതുവരെ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം കോടതിയെ അറിയിച്ചു. പള്ളിയിലെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ് യാക്കോബായ വിഭാഗവും കോടതിയില്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് ഈ ചാപ്പലുകളുടെയെല്ലാം താക്കോല്‍ പള്ളിവികാരിക്ക് കൈമാറാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

ഓര്‍ത്തഡോക്‌സ് -യാക്കോബായ വിഭാഗങ്ങളുടെ 'മിക്കിമൗസ്' കളിക്ക് കൂട്ടുനില്‍ക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. 24 മണിക്കൂറും പള്ളിക്ക് സംരക്ഷണം നല്‍കുക എന്നത് സാധ്യമല്ല. കുറേയധികം പോലിസുകാരെ ഇവിടെ സംരക്ഷണത്തിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, അഞ്ചു മണ്ഡലങ്ങളില്‍ ഉപ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ പോലിസുകാരെ പള്ളികളുടെ സംരക്ഷണച്ചുമതലയില്‍ തുടരാന്‍ നിര്‍ദ്ദേശിക്കുന്നത് പ്രായോഗികമല്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. പള്ളിത്തര്‍ക്കത്തെച്ചൊല്ലി ഒരു തരത്തിലുള്ള ക്രമസമാധാനപ്രശ്‌നങ്ങളും ഉണ്ടാകാന്‍ പാടില്ലെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. പള്ളികളുടെ ചുറ്റുമുള്ള ചാപ്പലുകളുടെ പട്ടിക നല്‍കാന്‍ സ്റ്റേറ്റ് അറ്റോര്‍ണിയോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസ് ഒക്ടോബര്‍ 9 ന് പരിഗണിക്കും

Next Story

RELATED STORIES

Share it