Kerala

പെരിയ ഇരട്ടക്കൊലപാതകം:ക്രൈംബ്രാഞ്ച് കേസ് ഡയറി കൈമാറിയില്ലെന്ന് സിബി ഐ

കേസ് ഏറ്റെുക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടെങ്കിലും സിബി ഐയുടെ കേസ് അന്വേഷണം മുന്നോട്ടു പോകുന്നില്ലെന്ന് ചൂണ്ടികാട്ടി കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ എറണാകുളം സിജെഎം കോടതിയെ സമീപിച്ചിരുന്നു.ഇതിനു മറുപടിയായി സിബി ഐ സമര്‍പിച്ച റിപോര്‍ടിലാണ് കേസ് രേഖകള്‍ ക്രൈംബ്രാഞ്ച് കൈമാറിയില്ലെന്ന് വ്യക്തമാക്കിയത്.

പെരിയ ഇരട്ടക്കൊലപാതകം:ക്രൈംബ്രാഞ്ച് കേസ് ഡയറി കൈമാറിയില്ലെന്ന് സിബി ഐ
X

കൊച്ചി: പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ കേസ് ഡയറിയും അനുബന്ധ രേഖകളും ക്രൈം ബ്രാഞ്ച് കൈമാറുന്നില്ലെന്ന് കാട്ടി സി ബി ഐ കോടതിയില്‍ റിപോര്‍ട് നല്‍കി.കേസ് ഏറ്റെുക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടെങ്കിലും സിബി ഐയുടെ കേസ് അന്വേഷണം മുന്നോട്ടു പോകുന്നില്ലെന്ന് ചൂണ്ടികാട്ടി കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ എറണാകുളം സിജെഎം കോടതിയെ സമീപിച്ചിരുന്നു.ഇതിനു മറുപടിയായി സിബി ഐ സമര്‍പിച്ച റിപോര്‍ടിലാണ് കേസ് രേഖകള്‍ ക്രൈംബ്രാഞ്ച് കൈമാറിയില്ലെന്ന് വ്യക്തമാക്കിയത്.

കേസിലെ സി ബി ഐ അന്വേഷണത്തിന്റെ ഭാഗമായുള്ള എഫ് ഐ ആര്‍ അടക്കമുള്ള രേഖകള്‍ എറണാകുളം സിജെഎം കോടതിയിലാണ്. ഈ സാഹചര്യത്തിലാണ് സിബി ഐ മറുപടിയും ഇവിടെ നല്‍കിയിരിക്കുന്നത്.കേസിലെ എഫ് ഐ ആര്‍ അടക്കമുള്ള രേഖകള്‍കള്‍ കാസര്‍കോഡ് കോടതിയില്‍ നിന്നും എറണാകുളത്തേയ്ക്ക് മാറ്റിയിട്ടുണ്ട്.കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയടക്കം മൊഴി രേഖപെടുത്തി. പ്രതികളുടെയും സംശയിക്കുന്നവരുടെയുമടക്കം 34പേരുടെ മൊഴികളും മറ്റു വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ കേസ് ഡയറി അടക്കമുള്ള മറ്റു രേഖകള്‍ ലഭ്യമായിട്ടില്ലാത്തതിനാല്‍ അന്വേഷണം മുന്നോട്ടു പോകാന്‍ കഴിഞ്ഞിട്ടില്ലെന്നും സിബി ഐ വ്യക്തമാക്കുന്നു.

സിബി ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹരജിയിയില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണെന്ന വിവരവും സിബി ഐ കോടതിയില്‍ നല്‍കിയ റിപോര്‍ടില്‍ വ്യക്തമാക്കിയിട്ടുണ്ട്്. അതേ സമയം കേസ് സിബി ഐ അന്വേഷണത്തിന് വിടുന്നതിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ സമര്‍പ്പിച്ചിരിക്കുന്ന അപ്പീല്‍ ഹരജിയില്‍ വിധി വരാത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സിബി ഐ ക്ക് കേസ് ഡയറി കൈമാറാത്തതെന്നാണ് സൂചന. ഡിവിഷന്‍ ബെഞ്ചിന്റെ വിധി വന്നതിനു ശേഷം കേസ് ഡയറി കൈമാറിയാല്‍ മതിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാടെന്നാണ് വിവരം. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കളും ബന്ധുക്കളും കഴിഞ്ഞ ദിവസം കൊച്ചിയിലെ സിബി ഐ ഓഫിസിനു മുന്നില്‍ സമരം നടത്തിയിരുന്നു.

Next Story

RELATED STORIES

Share it