Kerala

പെരിയ കൊലപാതകം: മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

സിപിഎം പ്രവര്‍ത്തകരായ ഒമ്പതാം പ്രതി മുരളി, 10-ാം പ്രതി രഞ്ജിത്,11-ാം പ്രതി പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് പ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ജാമ്യത്തില്‍ ഇറങ്ങിയാല്‍ പ്രതികളുടെ ജീവന് തന്നെ ഭീഷണി ഉണ്ടാകുന്ന സാഹചര്യം ഉണ്ടെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം അനുവദിക്കുന്നത് വിചാരണ നടപടികളെ ബാധിക്കാനിടയാകുമെന്നും കോടതി വ്യക്തമാക്കി

പെരിയ കൊലപാതകം: മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
X

കൊച്ചി: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതക കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സിപിഎം പ്രവര്‍ത്തകരായ ഒമ്പതാം പ്രതി മുരളി, 10-ാം പ്രതി രഞ്ജിത്,11-ാം പ്രതി പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.പ്രതികളുടെ പങ്ക് തെളിയിക്കാന്‍ സാധിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നു പ്രതികള്‍ വാദിച്ചു. എന്നാല്‍ കേസിന്റെ പ്രാഥമിക ഘട്ടത്തില്‍ അത്തരം വിശദാംശങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്നു കോടതി വ്യക്തമാക്കി.

കേസിലെ മുഖ്യപ്രതി ആയ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ അടുത്ത അനുയായികള്‍ ആണ് പ്രതികളെന്നു പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. അവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ പ്രാദേശത്ത് പ്രശ്‌നങ്ങള്‍ക്ക് ഇടയാവും. ജാമ്യത്തില്‍ ഇറങ്ങിയാല്‍ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് പ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ജാമ്യത്തില്‍ ഇറങ്ങിയാല്‍ പ്രതികളുടെ ജീവന് തന്നെ ഭീഷണി ഉണ്ടാകുന്ന സാഹചര്യം ഉണ്ടെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം അനുവദിക്കുന്നത് വിചാരണ നടപടികളെ ബാധിക്കാനിടയാകുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി സുധീന്ദ്ര കുമാറാണ് ജാമ്യാപേക്ഷ പരിഗണിച്ചത്

Next Story

RELATED STORIES

Share it